രാജ്യത്തെ 19 ദേശസാത്കൃത ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി 7275 ഒഴിവുകളുണ്ട്. കേരളത്തില്‍ 291 ഒഴിവുകളാണുള്ളത്. 

ഈ പരീക്ഷയില്‍ നേടുന്ന സ്‌കോര്‍ അനുസരിച്ചായിരിക്കും 2019 മാര്‍ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം നടക്കുക. ഡിസംബര്‍ 8, 9, 15, 16 തീയതികളിലായിരിക്കും പ്രിലിമിനറി പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.

യോഗ്യത: അംഗീകൃത ബിരുദം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്‌കൂള്‍/കോളേജ് തലത്തില്‍ കംപ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗികഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം.

പ്രായം: 01.09.2018-ന് 20-28 വയസ്സ്. നിയമാനുസൃത ഇളവ് അനുവദിക്കും.

അപേക്ഷ: ഒക്ടോബര്‍ 10 വരെ www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.