ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നോണ്‍ ഫാക്കല്‍റ്റി തസ്തികകളിലായി 727 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തില്‍ 477 ഒഴിവും ഗ്രൂപ്പ് ബി വിഭാഗത്തില്‍ 250 ഒഴിവുമാണുള്ളത്.
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് III (നഴ്സിങ് ഓര്‍ഡര്‍ലി)-106, സ്റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക്-85, ഓഫീസ് സ്റ്റോര്‍ അറ്റന്‍ഡന്റ്-40, എല്‍.ഡി. ക്ലാര്‍ക്ക്-37, സ്റ്റെനോഗ്രാഫര്‍-34, വയര്‍മാന്‍-20 എന്നിവയാണ് ഗ്രൂപ്പ് സി വിഭാഗത്തില്‍ കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍.
ടെക്നിക്കല്‍ അസിസ്റ്റന്റ്/ ടെക്നീഷ്യന്‍-85, ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍)-12, സ്റ്റോര്‍ കീപ്പര്‍ 14, പേഴ്സണല്‍ അസിസ്റ്റന്റ്-13 എന്നിവയാണ് ഗ്രൂപ്പ് ബി വിഭാഗത്തില്‍ കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍.
കരാര്‍ നിയമനമായിരിക്കും. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് തസ്തികകള്‍, യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് www.becil.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബര്‍ 26.
Content Highlights: 727 job vacancies in bhopal AIIMS apply till december 26