കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 72 ഒഴിവുകളുണ്ട്. താത്‌കാലിക നിയമനമാണ്. നോയിഡയിലാകും നിയമനം.

പ്രോജക്ട് മാനേജർ- 8

യോഗ്യത: കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ ഇലക്ട്രോണിക്സിലോ കംപ്യൂട്ടർ ആപ്ലിക്കേഷനിലോ ഒന്നാം ക്ലാസോടെ ബി.ടെക് അല്ലെങ്കിൽ എം.ടെക് അല്ലെങ്കിൽ പിഎച്ച്.ഡി. ബി.ടെക്കുകാർക്ക് 11 വർഷത്തെയും എം.ടെക്കുകാർക്ക് ഏഴ് വർഷത്തെയും പിഎച്ച്.ഡി.ക്കാർക്ക് നാല് വർഷത്തെയും പ്രവൃത്തിപരിചയം വേണം.

പ്രോജക്ട് എൻജിനീയർ- 64

യോഗ്യത: കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ ഇലക്ട്രോണിക്സിലോ കംപ്യൂട്ടർ ആപ്ലിക്കേഷനിലോ ഒന്നാം ക്ലാസോടെ ബി.ടെക് അല്ലെങ്കിൽ എം.ടെക്. 10 ഒഴിവുകളിലേക്ക് 5-10 വർഷത്തെയും 54 ഒഴിവുകളിലേക്ക് 2-5 വർഷത്തെയും പ്രവൃത്തിപരിചയം വേണം.

വിശദവിവരങ്ങൾ www.cdac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 23.

Content Highlights: 72 project staff vacancy in CDAC