വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 716 അപ്രന്റിസ് ഒഴിവ്. കോട്ട ഡിവിഷനിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. 

ഒഴിവുകള്‍: ഇലക്ട്രീഷ്യന്‍-135, ഫിറ്റര്‍-102, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-43, പെയിന്റര്‍-75, മേസണ്‍-61, കാര്‍പെന്റര്‍-73, ഇലക്ട്രോണിക്‌സ്-30, പ്ലംബര്‍-58, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ഓപ്പറേറ്റര്‍ ബ്ലാക്ക് സ്മിത്ത്-63, വയര്‍മാന്‍-50, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, മെഷീനിസ്റ്റ്-5, ടര്‍ണര്‍-2, ലാബ് അസിസ്റ്റന്റ്-2, ക്രെയിന്‍ ഓപ്പറേറ്റര്‍-2, ഡ്രാഫ്റ്റ്സ്മാന്‍-5. 

പ്രായപരിധി: 15-24 വയസ്സ്. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 

യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യും.
 
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.mponline.gov.in എന്ന വെബ്സൈറ്റ് കാണുക. ഹിന്ദിയിലാണ് വിജ്ഞാപനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 30.

thozhil

Content Highlights: 716 trade apprentice vacancies in west central railway