പെരിയ (കാസര്‍കോട്): കേരള കേന്ദ്രസര്‍വകലാശാലയില്‍ 71 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പുനര്‍വിജ്ഞാപനമാണ്. പ്രൊഫസര്‍ (15), അസോസിയേറ്റ് പ്രൊഫസര്‍ (29), അസിസ്റ്റന്റ് പ്രൊഫസര്‍ (27) തസ്തികകളിലേക്കാണ് നിയമനം.

പ്രൊഫസര്‍

:കൊമേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, എജ്യുക്കേഷന്‍, ജീനോമിക് സയന്‍സ്, ജിയോളജി, കന്നഡ, ലിംഗ്വിസ്റ്റിക്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍, സോഷ്യല്‍ വര്‍ക്ക്, ടൂറിസം സ്റ്റഡീസ് എന്നിവയില്‍ ഒരു ഒഴിവു വീതമാണ് ഉള്ളത്.

അസോസിയേറ്റ് പ്രൊഫസര്‍

:കെമിസ്ട്രി (ഒന്ന്), കൊമേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ് (രണ്ട്), കംപ്യൂട്ടര്‍ സയന്‍സ് (ഒന്ന്), എന്‍വയോണ്‍മെന്റല്‍ സയന്‍സ് (രണ്ട്), ജിയോളജി (രണ്ട്), ഹിന്ദി (ഒന്ന്), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (യുജി) (രണ്ട്), കന്നഡ (രണ്ട്), ലോ (രണ്ട്), ലിംഗ്വിസ്റ്റിക്‌സ് (രണ്ട്), മലയാളം (ഒന്ന്), മാനേജ്‌മെന്റ് സ്റ്റഡീസ് (രണ്ട്), പ്ലാന്റ് സയന്‍സ് (ഒന്ന്), പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ് ഒന്ന്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ (രണ്ട്), ടൂറിസം സ്റ്റഡീസ് (രണ്ട്), സോഷ്യല്‍ വര്‍ക്ക് (ഒന്ന്), യോഗ സ്റ്റഡീസ് (ഒന്ന്), സുവോളജി (ഒന്ന്).

അസിസ്റ്റന്റ് പ്രൊഫസര്‍

:ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി രണ്ട്), ഫിസിക്‌സ് (ഒന്ന്), കംപ്യൂട്ടര്‍ സയന്‍സ് (ഒന്ന്), യോഗ സ്റ്റഡീസ് (രണ്ട്), എജ്യുക്കേഷന്‍ (രണ്ട്), ഇംഗ്ലീഷ് (യുജി) (ഒന്ന്), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (യുജി) (ഒന്ന്), മാനേജ്‌മെന്റ് സ്റ്റഡീസ് (നാല്), കൊമേഴ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ് (നാല്), ടൂറിസം സ്റ്റഡീസ് (നാല്), കന്നഡ (നാല്), സോഷ്യല്‍ വര്‍ക്ക് (ഒന്ന്).

ഡിസംബര്‍ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 31 വരെ തപാലില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.cukeraala.ac.in സന്ദര്‍ശിക്കണം.