എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉപവിഭാഗമായ എ.എ.ഐ. കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്പനി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 702 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി സ്‌ക്രീനര്‍ 419, മള്‍ട്ടി ടാസ്‌കര്‍ 283 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. സെക്യൂരിറ്റി സ്‌ക്രീനര്‍ തസ്തികയില്‍ കോഴിക്കോട്ട് 30 ഒഴിവുണ്ട്.
സെക്യൂരിറ്റി സ്‌ക്രീനര്‍
ചെന്നൈ 114, കോഴിക്കോട് 30, കൊല്‍ക്കത്ത 73, അഹമ്മദാബാദ് 67, ഗോവ 50, ജയ്പുര്‍ 25, ലഖ്നൗ 21, സൂറത്ത് 16, ഭോപ്പാല്‍ 16. ശ്രീനഗര്‍ 7.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ത്രിവത്സര ബിരുദം. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുനുള്ള കഴിവ്, പ്രാദേശിക ഭാഷയിലുളള പരിജ്ഞാനം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍ (ബി.സി.എ.എസ്.) നിന്നുള്ള സാധുവായ എ.വി.എസ്.ഇ.സി. (13 ദിവസം) സര്‍ട്ടിഫിക്കറ്റ്. എ.വി.എസ്.ഇ.സി. സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയായിരിക്കും ആദ്യം തിരഞ്ഞെടുക്കുക. ഇവരുടെ അഭാവത്തില്‍, നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുള്ള മറ്റുള്ളവരെയും പരിഗണിക്കും.
പ്രായം: 2019 നവംബര്‍ 15-ന് 45 വയസ്സ് കവിയരുത്.
ശമ്പളം: 25000-35000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
മള്‍ട്ടി ടാസ്‌കര്‍
കൊല്‍ക്കത്തയില്‍ 20, ശ്രീനഗറില്‍ 15, മധുര, തിരുപ്പതി, വഡോദര, റായ്പുര്‍, ഉദയ്പുര്‍, റാഞ്ചി, വിശാഖപട്ടണം, ഇന്‍ഡോര്‍, അമൃത്സര്‍, മംഗളൂരു, ഭുവനേശ്വര്‍, അഗര്‍ത്തല, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ 18 വീതം, സൂറത്ത്, ഭോപ്പാല്‍ എന്നിവടങ്ങളില്‍ 7 വീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
യോഗ്യത: പത്താം ക്ലാസ്സും ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനുള്ള അറിവും പ്രാദേശിക ഭാഷയിലുള്ള പരിജ്ഞാനവും. വിമാനക്കമ്പനികളിലോ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍ക്ക് കീഴിലോ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ബാഗേജ്, കാര്‍ഗോ ലോഡിങ്, അണ്‍ലോഡിങ്, എയര്‍ക്രാഫ്റ്റ് കാബിന്‍ ക്ലീനിങ് ജോലികളില്‍ ഒരു വര്‍ഷത്തെ പരിചയം.
പ്രായം: നവംബര്‍ 15-ന് 45 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
ശമ്പളം: 15000-20000 രൂപയും മറ്റ് ആനുകൂല്യങ്ങളും.
ഫീസ്: രണ്ടു തസ്തികകളിലും 500 രൂപ അപേക്ഷാഫീസ് ഉണ്ട്. (വനിതകള്‍ക്കും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷ: വിജ്ഞാപനവും അപേക്ഷാഫോമും www.aaiclas-ecom.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അയയ്ക്കണം. വിലാസം: The Joint General Manager (HR), AAI Cargo Logistics & Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, New Delhi-110003. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 9.
Content Highlights: 702 vacancies in airport authority of India; apply by 9th December