ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ 650 ഒഴിവ്. കരാര്‍ നിയമനമായിരിക്കും. പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലാണ് അവസരം. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യുണിക്കേഷന്‍/ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്/കംപ്യൂട്ടര്‍ സയന്‍സ് ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ്ങ് ബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 

പ്രായപരിധി: 30 വയസ്. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

Content Highlights: 650 Technical officer vacancies in electronics corporation apply till February 15