ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ഐ.സി.എ.ആര്‍.) കീഴില്‍ ന്യൂഡല്‍ഹിയിലുള്ള ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.എ.ആര്‍.ഐ.) ടെക്‌നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയ്ക്ക് വിജ്ഞാപനമായി. കേരളത്തിലേതുള്‍പ്പെടെ 64 കേന്ദ്രങ്ങളിലായി 641 ഒഴിവുണ്ട്.

ജനറല്‍ 286, ഒ.ബി.സി.133, ഇ.ഡബ്ല്യു.എസ്.61, എസ്.സി.93, എസ്.ടി.68 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിമുക്തഭടര്‍ക്കായി എട്ടും ഭിന്നശേഷിക്കാര്‍ക്കായി അഞ്ചും ഒഴിവുകള്‍ നീക്കിവെച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി 84 ഒഴിവുണ്ട്. ഓരോ കേന്ദ്രത്തിലെയും ഒഴിവുകള്‍ ചുവടെ.

കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് 75 (ജനറല്‍35, ഒ.ബി.സി.19, ഇ.ഡബ്ല്യു.എസ്.6, എസ്.സി.10, എസ്.ടി.5. ഭിന്നശേഷിക്കാര്‍ക്ക് മൂന്നും വിമുക്തഭടര്‍ക്ക് ഏഴും ഒഴിവുകള്‍ നീക്കിവെച്ചിട്ടുണ്ട്).

കാസര്‍കോട് സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 7 (ജനറല്‍4, ഇ.ഡബ്ല്യു.എസ്.1, എസ്.ടി.2).

കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി1 (എസ്.സി.)

തിരുവനന്തപുരം സെന്‍ട്രല്‍ ട്യൂബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്1 (ജനറല്‍).

യോഗ്യത: പത്താംക്ലാസ് വിജയം. അപേക്ഷയില്‍ മാര്‍ക്ക് ശതമാനം രേഖപ്പെടുത്തിയിരിക്കണം.

പ്രായം: 2022 ജനുവരി 10ന് 18- 30 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് സംവരണ തസ്തികകളില്‍ ലഭിക്കും. വിമുക്തഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷ www.iari.re.sin വഴി ജനുവരി 10 വരെ നല്‍കാം.

Content Highlights :  641 Technicians in Indian Agricultural Research Institute