ൻ.എം.ഡി.സി. ലിമിറ്റഡിൽ 63 ജൂനിയർ ഓഫീസർ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ബിരുദ/ഡിപ്ലോമക്കാർക്കാണ് അവസരം.

ജൂനിയർ ഓഫീസർ ട്രെയിനി

മൈനിങ്-28: യോഗ്യത: മൈനിങ് എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും ഫോർമാൻ സർട്ടിഫിക്കറ്റും അല്ലെങ്കിൽ മൈനിങ് എൻജിനീയറിങ്ങിൽ ബിരുദവും സെക്കൻഡ് ക്ലാസ് മൈൻസ് മാനേജർ സർട്ടിഫിക്കറ്റും. 5 വർഷത്തെ പ്രവൃത്തിപരിചയം.

മെക്കാനിക്കൽ 17: യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.

ഇലക്ട്രിക്കൽ-13: യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയും ഇലക്ട്രിക്കൽ സൂപ്പർവൈസറി സർട്ടിഫിക്കറ്റ് (മൈനിങ്). അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.

സിവിൽ-5: യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 32 വയസ്സ്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെയും സൂപ്പർവൈസറി സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 23.

Content Highlights: 63 trainee posts are vacant in NMDC apply till march 23