ഭാഭ അറ്റോമിക്ക് റിസർച്ച് സെന്ററിൽ 63 ഒഴിവ്. വിവിധ തസ്തികകളിലാണ് അവസരം. റേഡിയേഷൻ മെഡിസിൻ റിസർച്ച് സെന്റർ കൊൽക്കത്ത, ബാർക്ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ: മെഡിക്കൽ/സയന്റിഫിക്ക് ഓഫീസർ/ഇ (ന്യുക്ലിയർ മെഡിസിൻ)-1, മെഡിക്കൽ/സയന്റിഫിക്ക് ഓഫീസർ/ഡി (ന്യുക്ലിയർ മെഡിസിൻ)-2, ടെക്നിക്കൽ ഓഫീസർ/ഡി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-1, നഴ്സ്-19, സബ്-ഓഫീസർ/ബി-6, സയന്റിഫിക്ക് അസിസ്റ്റന്റ്/സി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-7, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (പാത്തോളജി)-2, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (ന്യുക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്)-2, സയന്റിഫിക്ക് അസിസ്റ്റന്റ്/ബി (റേഡിയോഗ്രാഫി)-1, ഫാർമസിസ്റ്റ്/ബി1, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ-കം-ഫയർമാൻ/എ-11, സ്റ്റെപെൻഡറി ട്രെയിനി (കംപ്യൂട്ടർ ഓപ്പറേഷൻ-1, ഹെൽത്ത് ഫിസിസ്റ്റ്-1, ലബോറട്ടറി ടെക്നീഷ്യൻ-5, ഡെന്റൽ ടെക്നീഷ്യൻ ഹൈജീനിസ്റ്റ്-3)-10.

വിശദവിവരങ്ങൾക്കായി www.barc.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഫെബ്രുവരി 15.

Content Highlights: 63 job vacancies in BARC apply till February 15