ചാന്ദിപുരിലുള്ള പ്രൂഫ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റില്‍ 62 അപ്രന്റിസ് ഒഴിവ്. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. ഇ-മെയില്‍ വഴി അപേക്ഷിക്കണം. 

ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്-39

സിനിമാട്ടോഗ്രഫി-2, സിവില്‍-2, കംപ്യൂട്ടര്‍ സയന്‍സ്-14, ഇലക്ട്രിക്കല്‍-4, ഇലക്ട്രോണിക്സ്-1, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-7, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍-1, മെക്കാനിക്കല്‍-7, സര്‍വേ-1. 

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലെ ഡിപ്ലോമ. 

ഐ.ടി.ഐ. അപ്രന്റിസ്-23

ഫിറ്റര്‍-7, ഡീസല്‍ മെക്കാനിക്-1, ഇലക്ട്രീഷ്യന്‍-3, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-4, ഇലക്ട്രോണിക്സ്-2, വെല്‍ഡര്‍-2, ടര്‍ണര്‍-2, മെഷീനിസ്റ്റ്-2. 

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.

അപേക്ഷകള്‍ പി.ഡി.എഫ്. ഫോര്‍മാറ്റാക്കി director@pxe.drdo.in എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.

Content Highlights: 62 apprentice vacancies in proof and establishment