ത്തീസ്ഗഢിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ്, സേഫ്റ്റി & എൻവയോൺമെന്റ് വിഭാഗത്തിലേക്ക് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഗ്രാജുവേറ്റ് അപ്രന്റിസ്-16: യോഗ്യത: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/മൈനിങ് എൻജിനീയറിങ്ങിലെ നാല് വർഷ ബിരുദം. www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

ടെക്നീഷ്യൻ അപ്രന്റിസ്-13: യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & ടെലി കമ്യൂണിക്കേഷൻ/ മൈനിങ്/ മോഡേൺ ഓഫീസ് പ്രാക്ടീസ് മാനേജ്മെന്റ്/കംപ്യൂട്ടർ സയൻസ് & ആപ്ലിക്കേഷനിൽ ത്രിവത്സര ഡിപ്ലോമ. www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

പ്രോഗ്രാമിങ് & സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്(PASAA) 30: യോഗ്യത: കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് NCVT സർട്ടിഫിക്കറ്റ്. www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

വിശദമായ വിജ്ഞാപനം www.nmdc.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15.

Content Highlights: 59 apprentice vacancy in NMDC apply by June 15