കൊച്ചിൻ ഷിപ്പ്‌യാഡിലെ പി. & എ. ഡിപ്പാർട്ട്മെന്റിൽ 577 വർക്ക്മെൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും. കൂടാതെ കൊച്ചിൻ ഷിപ്പ്‌യാഡിന്റെ സബ്സിഡിയറി സ്ഥാപനമായ ടെബ്മാ ഷിപ്പ്‌യാഡിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. പരസ്യവിജ്ഞാപന നമ്പർ: No. P&A/2(230)/16-Vol VII.
ഷീറ്റ് മെറ്റൽ വർക്കർ-88, വെൽഡർ-71, ഫിറ്റർ-31, മെക്കാനിക് ഡീസൽ-30, മെക്കാനിക് മോട്ടോർ വെഹിക്കിൾ-6, ഫിറ്റർ പൈപ്പ് (പ്ലംബർ)-21, പെയിന്റർ-13, ഇലക്ട്രീഷ്യൻ-63, ക്രെയിൻ ഓപ്പറേറ്റർ (EOT)-19, ഇലക്ട്രോണിക് മെക്കാനിക്-65, ഇൻസ്ട്രുമെന്റ് മെക്കാനിക്-65, ഷിപ്പ്റൈറ്റ് വുഡ്-15, ഓട്ടോ ഇലക്ട്രീഷ്യൻ-2
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.-നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
സ്കാഫോൾഡർ-19, യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ)/ഫിറ്റർ ട്രേഡിൽ ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തിപരിചയം/ട്രെയിനിങ് ഇൻ ജനറൽ സ്ട്രക്ചറൽ/സ്കാഫോൾഡിങ്/റിഗ്ഗിങ് വർക്ക് ഐ.ടി.ഐ.-നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ പത്താം ക്ലാസ് പാസായിരിക്കണം. ട്രെയിനിങ് ഇൻ ജനറൽ സ്ട്രക്ചർ/സ്കാഫോൾഡിങ്ങ്/റിഗ്ഗിങ് വർക്ക് എന്നിവയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ഏരിയൽ വർക്ക് പ്ലാറ്റ്ഫോം ഓപ്പറേറ്റർ-2 യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ഫോർക്ക്ലിഫ്റ്റ്/ക്രെയിൻ ഓപ്പറേറ്റർ ഡ്രൈവിങ് ലൈസൻസ്. ഓപ്പറേറ്റിങ് ഫോർക്ക്ലിഫ്റ്റ്/ജെ.സി.ബി./ഏരിയൽ വർക്ക് പ്ലാറ്റ്ഫോം/ലോജിസ്റ്റിക്സ്/ട്രാൻസ്പോർട്ട് സർവീസ് പ്രൊവൈഡർ/ട്രാവൽ ഏജൻസി എന്നിവയിലേതെങ്കിലും മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
സെമി സ്കിൽഡ് റിഗ്ഗർ-53 യോഗ്യത: നാലാം ക്ലാസ് പാസായിരിക്കണം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
സ്രാങ്ക്-2 യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. അംഗീകൃതകേന്ദ്രങ്ങളിൽനിന്നുള്ള സ്രാങ്ക്/ലാസ്കർ കം സ്രാങ്ക് ലൈസൻസ്. മോട്ടോർ ബോട്ടിൽ സ്രാങ്കായുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം.
കുക്ക് (സി.എസ്.എൽ. ഗസ്റ്റ് ഹൗസ്)-1 യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: കുക്ക് തസ്തിക ഒഴികെയുള്ള മറ്റെല്ലാ തസ്തികയിലേക്കും 30 വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
കുക്ക് തസ്തികയിലേക്ക് 50 വയസ്സാണ് പ്രായപരിധി.
തിരഞ്ഞെടുപ്പ്: രണ്ടുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയായിരിക്കും നടത്തുക. 35 മിനിറ്റുള്ള പരീക്ഷയിൽ 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. 10 മാർക്കിന് ജനറൽ ചോദ്യങ്ങളും 20 മാർക്കിന് ട്രേഡുമായി ബന്ധപ്പെട്ടതുമായിരിക്കും ചോദ്യങ്ങൾ. രണ്ടാം ഘട്ടത്തിൽ പ്രാക്ടിക്കൽ ടെസ്റ്റായിരിക്കും ഉണ്ടാവുക. തിരഞ്ഞെടുപ്പിൽ 20 ശതമാനം യോഗ്യതാ മാർക്കും 30 ശതമാനം ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റും 50 ശതമാനം പ്രാക്ടിക്കൽ ടെസ്റ്റുമാണ് പരിഗണിക്കുക. ഓരോ ട്രേഡിനും ആവശ്യമായ ശാരീരികക്ഷമതയുടെ വിവരങ്ങൾ വിജ്ഞാപനത്തിനൊപ്പം നൽകിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം: വിശവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഒക്ടോബർ 10.
Content Highlights:577 workmen vacancies at Cochin Shipyard