ഋഷികേശ് എയിംസിൽ 57 ഒഴിവുണ്ട്. ഇതിൽ 38 ഒഴിവ് മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ തസ്തികയിലാണ്.

ഒഴിവുകൾ: മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 38 (ജനറൽ- 21, ഒ.ബി.സി.- 10, എസ്.സി.- 5, എസ്.ടി.- 2), സീനിയർ മെഡിക്കൽ ഓഫീസർ (ആയുഷ്)- 1 (ജനറൽ- 1), മെഡിക്കൽ ഓഫീസർ (ആയുഷ്)- 5 (ജനറൽ- 4, ഒ.ബി.സി.- 1), ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്)- 5 (ജനറൽ- 4, ഒ.ബി.സി.- 1), സോഷ്യൽ വർക്കർ- 2 (ജനറൽ- 2), കോഡിങ് ക്ലാർക്ക്- 1 (ജനറൽ- 1), മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസർ- 1 (ജനറൽ- 1), മെഡിക്കൽ റെക്കോഡ് ഓഫീസർ- 4 (ജനറൽ- 3, ഒ.ബി.സി.- 1).

വിശദവിവരങ്ങൾ www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. അവസാന തീയതി: ജൂൺ 18.

Content Highlights: 57 job vacancies in Rishikesh AIIMS, Apply now