രസേനയിൽ എൻ.സി.സി.ക്കാർക്ക് അവസരം. 55 ഒഴിവുകളിലേക്ക് ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. എൻ.സി.സി. സ്പെഷൽ എൻട്രി സ്കീം 49-ാം കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യുദ്ധത്തിൽ പരിക്കേറ്റവരോ മരിച്ചവരോ ആയ സൈനികരുടെ ആശ്രിതർക്കും അവസരമുണ്ട്.

ഒഴിവുകൾ: എൻ.സി.സി. മെൻ - 50 (ജനറൽ - 45, പരിക്കേറ്റ സൈനികരുടെ ആശ്രിതർ- 5). എൻ.സി.സി. വിമെൻ - 5 (ജനറൽ- 4, പരിക്കേറ്റ സൈനികരുടെ ആശ്രിതർ- 1)

50 ശതമാനം മാർക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻ.സി.സി. സി സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. 2013 ഫെബ്രുവരി 22 മുതലുള്ള മൂന്ന് അക്കാദമികവർഷങ്ങളിൽ എൻ.സി.സി.യിൽ സേവനമനുഷ്ഠിക്കണം. ഇല്ലെങ്കിൽ 2008 മേയ് 23 മുതൽ 2013 ഫെബ്രുവരി 21 വരെയുള്ള രണ്ടുവർഷങ്ങളിൽ എൻ.സി.സി.യുടെ സീനിയർ ഡിവിഷനിലോ വിങ്ങിലോ സേവനമനുഷ്ഠിച്ചവരായിരിക്കണം. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം.

മറ്റ് യോഗ്യതകളുള്ളവരും യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ ആശ്രിതരുമായവർക്ക് എൻ.സി.സി. സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും അപേക്ഷിക്കാം.

പ്രായപരിധി: 19-25 വയസ്സ്.

വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്. ഈ വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർചെയ്യണം. അതിനുശേഷം ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28.

Content Highlights: 55 Vacancies for NCC candidates, apply till January 28