കേന്ദ്രസർവീസിലെ 56 ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസറുടെ 54 ഒഴിവുകളും അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ട് ഒഴിവുകളുമാണുള്ളത്. പരസ്യനമ്പർ 01/2021.

അസിസ്റ്റന്റ് പ്രൊഫസർ 54

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന് കീഴിലാണ് ഒഴിവ്. ഒഴിവുകൾ: ഡെർമറ്റോളജി, വെനെറിയോളജി ആൻഡ് ലെപ്രസി-6 (എസ്.സി.-1, ഒ.ബി.സി.-2, ജനറൽ-3), മെഡിക്കൽ ഗാസ്ട്രോഎന്ററോളജി-7 (എസ്.സി. -2, എസ്.ടി.-1, ഒ.ബി.സി.-3, ജനറൽ-1), ഓഫ്താൽമോളജി-13 (എസ്.സി.-1, എസ്.ടി.-1, ഒ.ബി.സി.-3, ഇ.ഡബ്ല്യു.എസ്.-1, ജനറൽ-7), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി-19 (എസ്.സി.-2, എസ്.ടി.-1, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1, ജനറൽ-11), പീഡിയാട്രിക് കാർഡിയോളജി-2 (ഒ.ബി.സി.-1, ജനറൽ-1), പീഡിയാട്രിക് സർജറി-1 (ജനറൽ-1), പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി-6 (ഒ.ബി.സി.-4, ജനറൽ-2).

പ്രായപരിധി: 40 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടർ-2 (ജനറൽ-2)

കേന്ദ്ര രാസവളമന്ത്രാലയത്തിലെ ഷിപ്പിങ് വിഭാഗത്തിലും ഡൽഹി സർക്കാറിന്റെ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ബാലിസ്റ്റിക്സ് വിഭാഗത്തിലും ഓരോ ഒഴിവുവീതമാണുള്ളത്. വിശദവിവരങ്ങൾ upsconline.ac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. അവസാന തീയതി: ജനുവരി 28.

Content Highlights: 54 Assistan professor vacancy in Central Services, UPSC