സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 413 അപ്രന്റിസും റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ 110 അപ്രന്റിസ് ഒഴിവും. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ റായ്പുരിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസിലും വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. 

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ- 413

ഡി.ആര്‍.എം. ഓഫീസ്: വെല്‍ഡര്‍- 50, ടര്‍ണര്‍- 25, ഫിറ്റര്‍- 50, ഇലക്ട്രീഷ്യന്‍- 50, സ്റ്റെനോഗ്രാഫര്‍(ഹിന്ദി)- 2, സ്റ്റെനോഗ്രാഫര്‍(ഇംഗ്ലീഷ്)- 2, എച്ച്.എസ്. ഇന്‍സ്പെക്ടര്‍- 3, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍- 8, മെഷിനിസ്റ്റ്- 10, മെക്കാനിക്ക് ഡീസല്‍- 15, മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്- 10, മെക്കാനിക്ക് ആട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്- 30. 

വാഗണ്‍ റിപ്പയര്‍ ഷോപ്പ്/ റായ്പുര്‍:

ഫിറ്റര്‍- 69, വെല്‍ഡര്‍- 69, മെഷിനിസ്റ്റ്- 4, ഇലക്ട്രീഷ്യന്‍- 9, എം.എം. വെഹിക്കിള്‍- 3, ടര്‍ണര്‍- 2, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)- 1, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)- 1.  

മോഡേണ്‍ കോച്ച് ഫാക്ടറി- 110

ഒഴിവുകള്‍: ഫിറ്റര്‍- 55, ഇലക്ട്രീഷ്യന്‍- 35, വെല്‍ഡര്‍- 20. 

യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. കോഴ്സ് പാസായിരിക്കണം. 

പ്രായപരിധി: 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. 24 വയസ്സ് കവിയാന്‍ പാടില്ല. എസ്.സി./ എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വിമുക്തഭടന്‍/ ഭിന്നശേഷി വിഭാഗത്തിന് 10 വര്‍ഷവും വയസ്സിളവ് ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപേക്ഷിക്കാനായി www.apprenticeshipindia.org എന്ന വെബ്സൈറ്റ് കാണുക. വിശദവിവരങ്ങള്‍ secr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക. മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ അപേക്ഷിക്കാനായി www.mcfrecruitment.in എന്ന വെബ്സൈറ്റ് കാണുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 1.

thozhil

Content Highlights: 523 apprentice vacancies in Indian railway, job notification