പ്രൊഫഷണല്‍ ബാങ്ക് ഓഫ് ബറോഡയില്‍ സ്‌പെഷ്യലിസ്റ്റ് ഐ.ടി. ഓഫീസര്‍മാരുടെയും ഐ.ടി. പ്രൊഫഷണലുകളുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗലുര്‍ നിയമനവും കരാര്‍ നിയമനവുമുണ്ട്. തുടക്കത്തില്‍ മുംബൈയിലോ ഹൈദരാബാദിലോ ആയിരിക്കും നിയമനം. പിന്നീട്
മാറ്റം ലഭിക്കാം.

ഒഴിവുകള്‍: റഗുലര്‍ നിയമനം ക്വാളിറ്റി അഷ്വറന്‍സ് ലീഡ് 2, ക്വാളിറ്റി അഷ്വറന്‍സ് എന്‍ജിനീയേഴ്‌സ് 12, ഡെവലപ്പര്‍ (ഫുള്‍ സ്റ്റാക്ക് ജാവ്)6, ഡെവലപ്പര്‍ (മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്) 12. കരാര്‍ നിയമനം ക്ലൗഡ് എന്‍ജിനീയര്‍ 2, എന്റര്‍പ്രൈസ് ആര്‍ക്കിടെക്ട്2, ടെക്‌നോളജി ആര്‍ക്കിടെക്ട് 2, ഇന്‍ഫ്രാസ്ട്രക്ടര്‍ ആര്‍ക്കിടെക്ട്2,  ഇന്റഗ്രേഷന്‍ എക്‌സ്‌പെര്‍ട്ട് 2.

യോഗ്യത: ബി.ഇ./ ബി.ടെക്. (കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.) ആണ് അടിസ്ഥാനയോഗ്യത. റഗുലര്‍ ഒഴിവുകളിലേക്ക് ഒരുവര്‍ഷം മുതല്‍ ആറുവര്‍ഷം വരെയും കരാര്‍ ഒഴിവുകളിലേക്ക് 10 വര്‍ഷവും പ്രവത്തിപരിചയമുണ്ടായിരിക്കണം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് എറണാകുളത്തും കേന്ദ്രമുണ്ടായിരിക്കും.

അപേക്ഷാഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ് (കൂടാതെ നികുതിയും പേമെന്റ് ഗേറ്റ് വേ ചാര്‍ജും). ഓണ്‍ലൈനായാണ് ഫീസ്
അടങ്ങേണ്ടത്.

അപേക്ഷ: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: www.bankofbaroda.in. അവസാന തീയതി: ഡിസംബര്‍ 28.

Content Highlights:  52 IT officers in Bank of Baroda