നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിൽ 50 ഒഴിവ്. എക്സ്റ്റൻഡഡ് ഓറിയന്റേഷൻ കോഴ്സ്- ജനുവരി 2022-ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഇന്ത്യൻ നേവൽ അക്കാദമി ഏഴിമലയിലേക്കാണ് പ്രവേശനം. ജനറൽ സർവീസ് (എക്സിക്യുട്ടീവ്), ഹൈഡ്രോഗ്രഫി കോഴ്സിലേക്കാണ് പ്രവേശനം.

ഒഴിവുകൾ: ജനറൽ സർവീസ്- 47, ഹൈഡ്രോ കേഡർ- 3.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്.

പ്രായം: 02 ജനുവരി 1997-നും 01 ജൂലായ് 2002-നും ഇടയിൽ ജനിച്ചവർക്കും അപേക്ഷിക്കാം. രണ്ട് തീയതികളും ഉൾപ്പെടെ.
വിശദവിവരങ്ങൾക്കായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ജൂൺ 26.

Content Highlights: 50 officer vacancies in Indian navy