ന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 480 അപ്രന്റിസ് ഒഴിവ്. മാര്‍ക്കറ്റിങ് ഡിവിഷനില്‍ സതേണ്‍ റീജണിലാണ് അവസരം. പരസ്യവിജ്ഞാപനനമ്പര്‍: IOCL/MKTG/SR/APPR 2021-22 (Phase 1). കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് നിയമനം. 

തസ്തിക, യോഗ്യത എന്ന ക്രമത്തില്‍. 

ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസും ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്ക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/മെഷീനിസ്റ്റ് രണ്ടുവര്‍ഷത്തെ ഐ.ടി.ഐയും. 

ടെക്നീഷ്യന്‍ അപ്രന്റിസ്: പത്താംക്ലാസും മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. ജനറല്‍, ഒ.ബി.സി. വിഭാഗത്തിന് 50 ശതമാനം മാര്‍ക്കും എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് 45 ശതമാനം മാര്‍ക്കും വേണം. 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ട ന്റ്): ഏതെങ്കിലും വിഷയത്തിലെ ബിരുദം. ജനറല്‍, ഒ.ബി.സി. വിഭാഗത്തിന് 50 ശതമാനം മാര്‍ക്കും എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് 45 ശതമാനം മാര്‍ക്കും വേണം. 

ട്രേഡ് അപ്രന്റിസ്-ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഫ്രെഷര്‍): പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. (ബിരുദം ഇല്ലാത്തവര്‍). 

ട്രേഡ് അപ്രന്റിസ്-ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (സ്‌കില്‍ഡ് ഹോള്‍ഡേഴ്സ്): പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. (ബിരുദം ഇല്ലാത്തവര്‍). അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഡൊമസ്റ്റിക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

ട്രേഡ് അപ്രന്റിസ്-റീടെയ്ല്‍ അസോസിയേറ്റ് (ഫ്രെഷര്‍): പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. (ബിരുദം ഇല്ലാത്തവര്‍).

ട്രേഡ് അപ്രന്റിസ്-റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ് (സ്‌കില്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്സ്): പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. (ബിരുദം ഇല്ലാത്തവര്‍). അംഗീകൃത സ്ഥാപനത്തില്‍നിന്ന് റീടെയ്ല്‍ ട്രെയിനി അസോസിയേറ്റ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

പ്രായം: 18-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.iocl.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 28.

thozhil

Content Highlights: 480 Apprenticeship vacancies in Indian Oil