നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 480 അപ്രന്റിസ് ഒഴിവ്. ഝാന്‍സി ഡിവിഷനിലാണ് അവസരം.
ഒഴിവുകള്‍
ഫിറ്റര്‍-286, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-11, മെക്കാനിക്ക്-ഡീസല്‍-84, കാര്‍പെന്റര്‍-11, ഇലക്ട്രീഷ്യന്‍-88.
യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
അപേക്ഷാഫീസ്
100 രൂപ+പോര്‍ട്ടല്‍ ഫീ 70 രൂപയും ജി.എസ്.ടി.യും. എസ്.സി./എസ്.ടി./ഭിന്നശേഷി/വനിത എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷകള്‍ www.mponline.gov.in വഴി അയയ്ക്കാം. അവസാന തീയതി: ഏപ്രില്‍-16.

Content Highlights:  480 Apprentice Vacancies in North Central Railway