പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് വിങ്ങിലെ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രോട്സ്മാൻ, സൂപ്പർവൈസർ സ്റ്റോർ, റേഡിയോ മെക്കാനിക്, ലാബ് അസിസ്റ്റന്റ്, മൾട്ടി സ്കിൽഡ് വർക്കർ, സ്റ്റോർ കീപ്പർ ടെക്നിക്കൽ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ആകെ 459 ഒഴിവുകളുണ്ട്.

പുരുഷന്മാർക്ക് മാത്രമാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകുക. ഡ്രോട്സ്മാൻ, ലബോറട്ടറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.bro.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 3

Content Highlights: 459 vacancies in border roads wing apply now