സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 452 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് വിജ്ഞാപനങ്ങളിലായാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. 

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/14

ഒഴിവുകള്‍: മാനേജര്‍ (മാര്‍ക്കറ്റിങ്)-12 (ജനറല്‍-7, ഒ.ബി.സി.-3, എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-1), ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്)-26 (ജനറല്‍-13, ഒ.ബി.സി.-6, എസ്.സി.-4, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-2)

യോഗ്യത: മാര്‍ക്കറ്റിങ്/ഫിനാന്‍സ് സ്പെഷ്യലൈസ് ചെയ്ത ഫുള്‍ ടൈം എം.ബി.എ./പി.ജി.ഡി.ബി.എം. അല്ലെങ്കില്‍ തത്തുല്യം. മാനേജര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെയും ഡെപ്യൂട്ടി മാനേജര്‍ തസ്തിയകയില്‍ 2 വര്‍ഷത്തെയും പ്രവൃത്തിപരിചയം. 

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെയും ഇന്ററാക്ഷന്റെയും അടിസ്ഥാനത്തില്‍. 

പ്രായപരിധി: മാനേജര്‍-40 വയസ്സ്. ഡെപ്യൂട്ടി മാനേജര്‍-35 വയസ്സ്. 

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/27

മാനേജര്‍ (ക്രൈഡിറ്റ് പ്രൊസീജേഴ്സ്)-2 (ജനറല്‍)

യോഗ്യത: ഫുള്‍ ടൈം എം.ബി.എ. അല്ലെങ്കില്‍ തത്തുല്യം/പി.ജി.ഡി.എം./പി.ജി.ഡി.ബി.എ./സി.എ./സി.എഫ്.എ./എഫ്.ആര്‍.എം. 6 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

തിരഞ്ഞെടുപ്പ്: തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. 

പ്രായം: 25-35 വയസ്സ്. 

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/28

ഒഴിവുകള്‍: അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്)-183 (ജനറല്‍-94, ഒ.ബി.സി.-45, എസ്.സി.-28, എസ്.ടി.-16), ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)-17 (ജനറല്‍-14, ഒ.ബി.സി.-2, എസ്.ടി.-1), ഐ.ടി. സെക്യൂരിറ്റി എക്സ്പെര്‍ട്ട്-15 (ജനറല്‍-9, ഒ.ബി.സി.-3, എസ്.സി.-2, എസ്.ടി.-1), പ്രോജക്ട് മാനേജര്‍-14 (ജനറല്‍-9, ഒ.ബി.സി.-3, എസ്.സി.-1, എസ്.ടി.-1), ആപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട്-5 (ജനറല്‍-4, ഒ.ബി.സി.-1), ടെക്നിക്കല്‍ ലീഡ്-2 (ജനറല്‍-1, ഒ.ബി.സി.-1).

യോഗ്യത: കംപ്യട്ടര്‍ സയന്‍സ്/ഐ.ടി./ഇ.സി.ഇ. എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ് എം.എസ്സി. 5-8 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍. 

പ്രായപരിധി: അസിസ്റ്റന്റ് മാനേജര്‍-30 വയസ്സ്, ഡെപ്യൂട്ടി മാനേജര്‍-33 വയസ്സ്, മറ്റ് തസ്തികയിലേക്ക് 38 വയസ്സ്. 

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/29

ഒഴിവുകള്‍: അസിസ്റ്റന്റ് മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്)-40 (ജനറല്‍-18, ഒ.ബി.സി.-10, എസ്.സി.-6, എസ്.ടി.-3, ഇ.ഡബ്ല്യു.എസ്.-3), ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്)-60 (ജനറല്‍-26, ഒ.ബി.സി.-15, എസ്.സി.-9, എസ്.ടി.-4, ഇ.ഡബ്ല്യു.എസ്.-6). 

യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍ ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി. എം.എസ്സി. ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
 
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍. 

പ്രായപരിധി: അസിസ്റ്റന്റ് മാനേജര്‍-28 വയസ്സ്, ഡെപ്യൂട്ടി മാനേജര്‍-33 വയസ്സ്. 

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/30

ഒഴിവുകള്‍: മാനേജര്‍ (നെറ്റ്വര്‍ക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്)-12 (ജനറല്‍-7, ഒ.ബി.സി.-3, എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-1), മാനേജര്‍ (നെറ്റ്വര്‍ക്ക് റൂട്ടിങ് ആന്‍ഡ് സ്വച്ചിങ് സ്പെഷ്യലിസ്റ്റ്)-20 (ജനറല്‍-10, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1)

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട വിഷയത്തിലെ സര്‍ട്ടിഫിക്കറ്റും. 6 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍.
 
പ്രായപരിധി: 45 വയസ്സ്. 

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO/2020-21/31

ഡെപ്യൂട്ടി മാനേജര്‍ (ഇന്റേണല്‍ ഓഡിറ്റ്)-28 (ജനറല്‍-6, ഒ.ബി.സി.-10, എസ്.സി.-7, എസ്.ടി.-3, ഇ.ഡബ്ല്യു.എസ്.)

യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ഓഫ് ഇന്ത്യയില്‍നിന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി. എം.എസ്. ഓഫീസിലെ പരിജ്ഞാനം ഉണ്ടായിരിക്കണം. 

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയിലൂടെയും ഇന്ററാക്ഷനിലൂടെ.

പ്രായം: 21-35 വയസ്സ്. 

പരസ്യവിജ്ഞാപന നമ്പര്‍: CRPD/SCO-FIRE/2020-21/32

എന്‍ജിനീയര്‍ (ഫയര്‍)-16 (ജനറല്‍-8, എസ്.സി.-2, എസ്.ടി.-1, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1)

യോഗ്യത: നാഷണല്‍ സര്‍വീസ് ഫയര്‍ സര്‍വീസ് കോളേജില്‍നിന്ന് ബി.ഇ. ഫയര്‍. അല്ലെങ്കില്‍ സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ്/ഫയര്‍ ടെക്നോളജി ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ് ബി.ടെക്ക്. അല്ലെങ്കില്‍ ബി.എസ്സി. ഫയര്‍. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എന്‍ജിനീയേഴ്സ് ബിരുദം അല്ലെങ്കില്‍ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ് ഡിവിഷണല്‍ ഓഫീസ് കോഴ്സ്. 

തിരഞ്ഞെടുപ്പ്: ഷോര്‍ട്ട്ലിസ്റ്റ്‌ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. 

പ്രായപരിധി: 40 വയസ്സ്. 

വിശദവിവരങ്ങള്‍ക്കായി www.sbi.co.in/web/careers എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 11.

thozhil

Content Highlights: 452 specialist officer vacancy in SBI, apply till January 11