സഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡില്‍ 410 അപ്രന്റിസ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

ഗ്രൂപ്പ് എ (പത്താംക്ലാസ് പാസ്)-205

ഒഴിവുകള്‍: ഇലക്ട്രീഷ്യന്‍-31 (ജനറല്‍-14, ഒ.ബി.സി.-9, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-3, എസ്.ടി.-2), ഫിറ്റര്‍-57 (ജനറല്‍-25, ഒ.ബി.സി.-17, ഇ.ഡബ്ല്യു.എസ്.-5, എസ്.സി.-7, എസ്.ടി.-3), പൈപ്പ് ഫിറ്റര്‍-74 (ജനറല്‍-27, ഒ.ബി.സി.-19, ഇ.ഡബ്ല്യു.എസ്.-6, എസ്.സി.-8, എസ്.ടി.-4), സ്ട്രക്ചറല്‍ ഫിറ്റര്‍-43 (ജനറല്‍-19, ഒ.ബി.സി.-12, ഇ.ഡബ്ല്യു.എസ്.-4, എസ്.സി.-5, എസ്.ടി.-3); 

യോഗ്യത: ജനറല്‍ സയന്‍സും മാത്സും വിഷയങ്ങളുള്‍പ്പെടെ ആദ്യത്തെ ശ്രമത്തില്‍തന്നെ ജയിച്ച എസ്.എസ്.സി. 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് ആദ്യത്തെ ശ്രമത്തിലെ വിജയം മാത്രം മതി. പൈപ്പ് ഫിറ്റര്‍ തസ്തികയില്‍ 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.സി. വിജയമാണ് യോഗ്യത. 

പ്രായപരിധി: 15-19 വയസ്സ്. 01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 

പരിശീലനകാലാവധി: 2 വര്‍ഷം. 

സ്‌റ്റൈപെന്‍ഡ്: 6000 രൂപ. 

ഗ്രൂപ്പ് ബി (ഐ.ടി.ഐ. പാസ്)-126

ഒഴിവുകള്‍: ഐ.സി.ടി.എസ്.എം.-15 (ജനറല്‍-8, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1, എസ്.സി.-1, എസ്.ടി.-1), ഇലക്ട്രോണിക് മെക്കാനിക്-29 (ജനറല്‍-14, ഒ.ബി.സി.-8, ഇ.ഡബ്ല്യു.എസ്.-2, എസ്.സി.-3, എസ്.ടി.-2), ഫിറ്റര്‍ സ്ട്രക്ചറല്‍-54 (ജനറല്‍-24, ഒ.ബി.സി.-16, ഇ.ഡബ്ല്യു.എസ്.-5, എസ്.സി.-6, എസ്.ടി.-3), കാര്‍പെന്റര്‍-28 (ജനറല്‍-14, ഒ.ബി.സി.-8, ഇ.ഡബ്ല്യു.എസ്.-2, എസ്.സി.-3, എസ്.ടി.-1): 

യോഗ്യത: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, ഇലക്ട്രോണിക് മെക്കാനിക്, കാര്‍പെന്റര്‍, ഫിറ്റര്‍ എന്നീ ട്രേഡുകളില്‍ ആദ്യത്തെ ശ്രമത്തില്‍തന്നെ ഐ.ടി.ഐ. പാസായിരിക്കണം. അവസാനവര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

പ്രായപരിധി: 16-21 വയസ്സ്. 01.01.2021 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 

പരിശീലനകാലാവധി: 1 വര്‍ഷം. 

സ്‌റ്റൈപെന്‍ഡ്: 8050 രൂപ. കാര്‍പെന്റര്‍ തസ്തികയില്‍ മാത്രം 7,700 രൂപ. 

ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസ്)-79

ഒഴിവുകള്‍: റിഗ്ഗര്‍-40 (ജനറല്‍-18, ഒ.ബി.സി.-12, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-5, എസ്.ടി.-2), വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-39 (ജനറല്‍-18, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-5, എസ്.ടി.-2); 

യോഗ്യത: സയന്‍സ്, മാത്സ് വിഷയങ്ങള്‍ ഉള്‍പ്പെടെ ആദ്യശ്രമത്തില്‍ പാസായ എട്ടാംക്ലാസ്. 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് പാസ്മാര്‍ക്ക് മതി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം പക്ഷേ, എട്ടാംക്ലാസ് യോഗ്യതയേ പരിഗണിക്കൂ. 

പ്രായപരിധി: 14-18 വയസ്സ്. 01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 

പരിശീലനകാലാവധി: റിഗ്ഗര്‍ തസ്തികയില്‍ 2 വര്‍ഷം, വെല്‍ഡര്‍ തസ്തികയില്‍ 1 വര്‍ഷവും മൂന്നുമാസവും. 

സ്‌റ്റൈപെന്‍ഡ്: റിഗ്ഗര്‍ തസ്തികയില്‍ 5000 രൂപ, വെല്‍ഡര്‍ തസ്തികയില്‍ 5500 രൂപ. 

തിരഞ്ഞെടുപ്പ്: മൂന്ന് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യത്തെ ഘട്ടം ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും. പരീക്ഷയില്‍ ഇംഗ്ലീഷ് ആന്‍ഡ് ജി.കെ., ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഐ.ടി.ഐ. ട്രേഡ് തസ്തികയില്‍ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടാകും. പരീക്ഷയ്ക്ക് മുംബൈ, നാഗ്പുര്‍, പുണെ, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം മെഡിക്കല്‍പരിശോധനയും മൂന്നാംഘട്ടം ട്രേഡ് അലോട്ട്മെന്റുമായിരിക്കും. 

വിശദവിവരങ്ങള്‍ക്ക് mazagondock.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 11.

thozhil

Content Highlights: 410 apprentice vacancies in Mazagon dock apply till january 11