കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ 40 സൂപ്പര്‍വൈസര്‍ ട്രെയിനി (ഫിനാന്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ 13 വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്. 

കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ കൊമേഴ്സ് വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്ക് മതിയാകും. 

പ്രായപരിധി: 27 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. 

അപേക്ഷ: https://careers.bhel.in. എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 26. വിശദവിവരങ്ങള്‍ക്ക് www.bhel.com എന്ന വെബ്സൈറ്റ് കാണുക.

Content Highlights: 40 Supervisor trainee vacancies in BHEL