കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കുട്ടനാട് എൻജിനിയറിങ് കോളേജ്, കളമശ്ശേരിയിലെ സ്കൂൾ ഓഫ് എൻജിനിയറിങ്, കെ.എം. സ്കൂൾ ഓഫ് മറൈൻ എൻജിനിയറിങ് എന്നീ കാമ്പസുകളിലെ വിവിധ വകുപ്പുകളിലേക്കു കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നു.

40 ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷ അവസാനതീയതി: മേയ് 10. അപേക്ഷയും അനുബന്ധരേഖകളും മേയ് 17-നുമുമ്പ് ലഭിക്കണം. ഓൺലൈൻ അപേക്ഷയ്ക്കും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങൾക്കും: www.cusat.ac.in, http//faculty.cusat.ac.in.

Content Highlights: 40 Assistant professor vacancies in CUSAT apply now