തിരുച്ചിറപ്പള്ളിയിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ 389 അപ്രന്റിസ് ഒഴിവ്. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ്, ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗത്തിലാണ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും.

ഗ്രാജ്വേറ്റ് അപ്രന്റിസ്-66

ഒഴിവുകൾ: മെക്കാനിക്കൽ/പ്രൊഡക്ഷൻ-44, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ-6, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ-2, കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി-7, സിവിൽ-6, കെമിക്കൽ-1.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. 2018, 2019, 2020 വർഷങ്ങളിൽ പാസായവർക്കാണ് അവസരം.
പ്രായം: 18-27 വയസ്സ്.

ടെക്നീഷ്യൻ അപ്രന്റിസ്-70
ഒഴിവുകൾ:
മെക്കാനിക്കൽ/ പ്രൊഡക്ഷൻ- 49, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ-8, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ-5, കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി-2, സിവിൽ-6.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ. 2018, 2019, 2020 വർഷങ്ങളിൽ പഠിച്ചിറങ്ങിയവർക്കാണ് അവസരം.
പ്രായം: 18-27 വയസ്സ്.

ട്രേഡ് അപ്രന്റിസ്-253
ഒഴിവുകൾ:
ഫിറ്റർ-112, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്)-58, ടർണർ-7, മെഷീനിസ്റ്റ്-12, ഇലക്ട്രീഷ്യൻ-26, വയർമാൻ-2, ഇലക്ട്രോണിക് മെക്കാനിക്ക്-2, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്-2, എ.സി. ആൻഡ് റഫ്രിജറേഷൻ-2, ഡീസൽ മെക്കാനിക്ക്-3, പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്-8, കാർപ്പെന്റർ-2, പ്ലംബർ-2, മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ)-8, അസിസ്റ്റന്റ് (ഹ്യൂമൻ റിസോഴ്സ്)-2, അക്കൗണ്ടന്റ്-4, എം.എൽ.ടി. പാത്തോളജി-1.
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലോമയും. അസിസ്റ്റന്റ് (ഹ്യൂമൻ റിസോഴ്സ്) ട്രേഡിൽ ആർട്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദമാണ് യോഗ്യത. അക്കൗണ്ടന്റ് ട്രേഡിൽ കൊമേഴ്സ് ബിരുദവും എം.എൽ.ടി. പാത്തോളജി ട്രേഡിൽ ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി വിഷയത്തിൽ വിജയിച്ച പ്ലസ്ടുവുമാണ് യോഗ്യത.
പ്രായം: 18-27 വയസ്സ്.

വിശദവിവരങ്ങൾക്കായി trichy.bhel.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 14.

Content Highlights: 389 vacancies in BHEL, apply now