രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 370 നഴ്സ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയിലൂടെ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

യോഗ്യത: നഴ്സിങ് (Hons.) ബി.എസ്സി./ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നല്‍കുന്ന ബി.എസ്സി. നഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക്ക് ബി.എസ്സി. നഴ്സിങ്. നഴ്സ് ആന്‍ഡ് മിഡ്വൈഫായി സംസ്ഥാന/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
 
അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍/സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍നിന്നുള്ള ജനറല്‍ നഴ്സിങ് മിഡ്വൈഫറി ഡിപ്ലോമ. നഴ്സ് ആന്‍ഡ് മിഡ്വൈഫായി സംസ്ഥാന/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

പ്രായപരിധി: 35 വയസ്സ്.

വിശദവിവരങ്ങള്‍ക്കായി www.rimsranchi.org എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 30.

thozhil

Content Highlights: 370 Nurse vacancy in Rims, apply now