കാണ്‍പുരിലെ ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 37 ഒഴിവ്. കരാര്‍ നിയമനമായിരിക്കും. തപാല്‍ വഴി അപേക്ഷിക്കണം. 
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍. 

മാനേജര്‍ (ഇലക്ട്രോണിക്സ്-1, മെക്കാനിക്കല്‍-1)2: യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ബിരുദവും 12 വര്‍ഷത്തെ പ്രവൃത്തിപരിചയവും. 

ഡെപ്യൂട്ടി മാനേജര്‍ (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്)-1: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദം. 10 വര്‍ഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് മാനേജര്‍ (പ്രൊസസ് പ്ലാനിങ്-1, ഡൈ ആന്‍ഡ് ടൂള്‍ ഡിസൈന്‍-1, ഇന്‍ഡസ്ട്രിയല്‍-1, മെറ്റീരിയല്‍ മാനേജ്‌മെന്റ്-1, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്-1)5: മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ബിരുദം.  8 വര്‍ഷത്തെ പ്രവൃത്തിപരിചയം.

 ജൂനിയര്‍ മാനേജര്‍ (ഡിസൈന്‍ ഡെവലപ്‌മെന്റ് ഇലക്ട്രോണിക്സ്-1, പ്ലാസ്റ്റിക് ടെക്‌നോളജി-1, ഡൈ ആന്‍ഡ് ടൂള്‍ ഡിസൈന്‍-1, മെയിന്റനന്‍സ്-1, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്-4, ക്വാളിറ്റി കണ്‍ട്രോള്‍-ഇലക്ട്രോണിക്സ്-1, ക്വാളിറ്റി കണ്‍ട്രോള്‍-മെക്കാനിക്കല്‍-1, മാര്‍ക്കറ്റിങ്-1, ഫിനാന്‍സ്-1, പി.ആന്‍ഡ്.എ.-1)13: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/പ്ലാസ്റ്റിക് ടെക്‌നോളജി/പ്ലാസ്റ്റിക് എന്‍ജിനീയറിങ്/മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/ഇന്‍സ്ട്രുമെന്റേഷന്‍/പി.ജി.ഡി.എം.എം./സി.എ./ഐ.സി.എ.ഐ. ബിരുദവും പി.ആന്‍ഡ്.എ. തസ്തികയിലേക്ക് എം.ബി.എ. അല്ലെങ്കില്‍ പേഴ്‌സണല്‍/എച്ച്.ആര്‍./ഐ.ആര്‍./മാനേജ്‌മെന്റ് ബിരുദാനന്തരബിരുദ ഡിപ്ലോമ. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

ഓഫീസര്‍ (പ്രൊസസ് പ്ലാനിങ്-1, ടൂള്‍ റൂം-1, മെയിന്റനന്‍സ്-1, മെറ്റീരിയല്‍ മാനേജ്‌മെന്റ്-1, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്-1, ക്വാളിറ്റി കണ്‍ട്രോള്‍ ഇലക്ട്രോണിക്സ്-1, ക്വാളിറ്റി കണ്‍ട്രോള്‍ മെക്കാനിക്കല്‍-1, പി. ആന്‍ഡ്. എ.-1)8: മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഇന്‍ഡ്‌സ്ട്രിയല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ബിരുദം രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയല്‍ മാനേജ്‌മെന്റ് തസ്തികയില്‍ ഏതെങ്കിലും വിഷയത്തിലെ എന്‍ജിനീയറിങ് ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പി.ആന്‍ഡ്.എ. തസ്തികയില്‍ എച്ച്.ആര്‍. എം.ബി.എ. അല്ലെങ്കില്‍ പേഴ്‌സണല്‍/എച്ച്.ആര്‍./ഐ.ആര്‍./മാനേജ്‌മെന്റ് ബിരുദാനന്തരബിരുദം/ഡിപ്ലോമ. 

വര്‍ക്ക്‌മെന്‍ (മെയിന്റനന്‍സ്-1, സ്റ്റോര്‍സ്-1, ക്വാളിറ്റി കണ്‍ട്രോളര്‍ ഇലക്ട്രോണിക്സ്-1, ക്വാളിറ്റി കണ്‍ട്രോളര്‍ മെക്കാനിക്കല്‍-2, മാര്‍ക്കറ്റിങ്-2, ഫിനാന്‍സ്-1)8: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്ലോമ. കൊമേഴ്‌സ്/ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ് എന്നിവയിലുള്ള ബിരുദമാണ് സ്റ്റോര്‍സ്, ഫിനാന്‍സ് വിഭാഗത്തിലുള്ള

യോഗ്യത. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. സ്റ്റോര്‍സ് വിഭാഗത്തില്‍ പ്രവൃത്തിപരിചയം മൂന്നുവര്‍ഷം മതി. 

വിശദവിവരങ്ങള്‍ക്കായി www.alimco.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കാനായി വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി Manager (Personal and Adminitsration), Artificial Limbs Manufacturing Corporation of India, G.T. Road, Kanpur-209217 എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 16.

thozhil

Content Highlights: 37 Vaccanicies in ALIMCO