യു.പി.എസ്.സി. മുഖേന ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിലേക്ക് 363 പ്രിൻസിപ്പൽമാരെ തിരഞ്ഞെടുക്കുന്നു. പരസ്യവിജ്ഞാപന നമ്പർ 07/2021.

എസ്.സി.-57, എസ്.ടി.-26, ഒ.ബി.സി.-106, ഇ.ഡബ്ല്യു.എസ്.-34, ജനറൽ-140 എന്നിങ്ങനെയാണ് സംവരണംചെയ്തിട്ടുള്ള ഒഴിവുകൾ.

പ്രായപരിധി: 50 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 13.

Content Highlights: 363 Principal vacancies in Delhi, apply till May 13