വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപനനമ്പർ: RRC/WR/01/2021. മേയ് 25 മുതൽ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കണം. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗർ എന്നീ ഡിവിഷനുകളിലും വിവിധ വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. നിയമപ്രകാരം അനുവദനീയമായ സ്റ്റൈപ്പെൻഡ് ലഭിക്കും.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി.ആൻഡ്.ഇ.), ടർണർ, മെഷിനിസ്റ്റ്, കാർപ്പെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്ക് (ഡീസൽ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്ക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്).

യോഗ്യത: മെട്രിക്കുലേഷൻ/ പത്താംക്ലാസ്. എൻ.സി.വി.ടി./ എസ്.സി.വി.ടി. അഫിലിയേറ്റ് ചെയ്ത ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. പൈപ്പ് ഫിറ്റർ ട്രേഡിൽ പ്ലംബർ ഐ.ടി.ഐ. ട്രേഡ് പരിഗണിക്കും. പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ട്രേഡിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഐ.ടി.ഐ.യാണ് പരിഗണിക്കുക. ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായം: 15-24 വയസ്സ്. 24.06.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./ എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrc-wr.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. അവസാന തീയതി: ജൂൺ 24.

Content Highlights: 3591 apprentice vacancy in Western Railway, apply now