പ്രതിരോധവകുപ്പിന്റെ കീഴിലുള്ള പ്രമുഖ ഗവേഷണസ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) ടെക്നീഷ്യന്‍ 'എ' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 351 ഒഴിവുകളുണ്ട്.
ഡി.ആര്‍.ഡി.ഒയുടെ അനുബന്ധസ്ഥാപനമായ സെന്റര്‍ ഫോര്‍ പേഴ്സണല്‍ മാനേജ്മെന്റിനാണ് (സെപ്റ്റാം) നിയമനപ്രക്രിയയുടെ ചുമതല. രാജ്യത്തെ 43 നഗരങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
തസ്തികയും യോഗ്യതയും
ഓട്ടോമൊബൈല്‍ - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഓട്ടോമൊബൈല്‍ ട്രേഡില്‍ ഐ.ടി.ഐ.
ബുക്ക് ബൈന്‍ഡര്‍ പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ബുക്ക് ബൈന്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
കാര്‍പെന്റര്‍ - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, കാര്‍പെന്റര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
സി.ഒ.പി.എ. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ആന്‍ഡ് കംപ്യൂട്ടര്‍ ഓപ്പറേഷന്‍ (സി.ഒ.പി.എ.) ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
ഡ്രോട്ട്സ്മാന്‍ (മെക്കാനിക്കല്‍) - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഓട്ടോമൊബൈല്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
ഡി.ടി.പി. ഓപ്പറേറ്റര്‍ - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഡി.ടി.പി. ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
ഇലക്ട്രീഷ്യന്‍ - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
ഇലക്ട്രോണിക്‌സ് - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഇലക്ട്രോണിക്‌സ് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
0209. ഫിറ്റര്‍-59 - (ജനറല്‍ 27, ഒ.ബി.സി. 12, ഇ.ഡബ്ല്യു.എസ്. 7, എസ്.സി. 9, എസ്.ടി. 4)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
മെഷിനിസ്റ്റ് - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, മെഷിനിസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
മെക്കാനിക്ക് (ഡീസല്‍) പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഡീസല്‍ മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
മെഡിക്കല്‍ ലാബ് ടെക്നോളജി - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, മെഡിക്കല്‍ ലാബ് ടെക്നോളജി ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
മോട്ടോര്‍ മെക്കാനിക്ക് - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, മോട്ടോര്‍ മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
പെയിന്റര്‍ - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, പെയിന്റര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
ഫോട്ടോഗ്രാഫര്‍ പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഫോട്ടോഗ്രാഫര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
ടര്‍ണര്‍ - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, ടര്‍ണര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
വെല്‍ഡര്‍ - പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
പ്രായം: 26-06-2019-ന് 18-നും 28-നും മധ്യേ. സംവരണവിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുണ്ട്.
അപേക്ഷിക്കേണ്ട വിധം: www.drdo.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം ഉദ്യോഗാര്‍ഥിയുടെ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും അപ്ലോഡ് ചെയ്യണം.
എഴുത്തുപരീക്ഷയുടെ വിശദമായ സിലബസ് അറിയാന്‍ ഡി.ആര്‍.ഡി.ഒ. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ 011-23882323, 23819217 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അപേക്ഷാഫീസ്: 100 രൂപ. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍. വനിതകള്‍, എസ്.സി.,എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂണ്‍ 26.
Content Highlights: DRDO Recruitment, Jobs at DRDO, Defence Jobs, Latest Jobs, Govt Jobs