ന്ത്യന്‍ നേവി സെയിലര്‍ മെട്രിക് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഷെഫ്, സ്റ്റുവാര്‍, ഹൈജീനിസ്റ്റ് എന്നീ ജോലിയിലേക്ക് നിയമനം. എഴുത്തുപരീക്ഷയിലുടെയും ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.

യോഗ്യത: മെട്രിക്കുലേഷന്‍. 

പ്രായം: 01 ഏപ്രില്‍ 2001-നും 30 സെപ്റ്റംബര്‍ 2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലുടെയും ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ജനറല്‍ നോളജ് വിഷയത്തില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. 30 മിനിറ്റായിരിക്കും പരീക്ഷ. പത്താംക്ലാസ് തലത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റില്‍ 7 മിനിറ്റില്‍ 1.6 കിലോമീറ്റര്‍, 20 സ്‌ക്വാട്ട്, 10 പുഷ് അപ് എന്നിവയായിരിക്കും ഉണ്ടാകുക. കൂടാതെ ശാരീരിക യോഗ്യത പരിശോധന, മെഡിക്കല്‍ ചെക്കപ്പ് പരിശോധന എന്നിവയും ഉണ്ടാകും. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷയ്ക്ക് 60 രൂപയും ജി.എസ്.ടി.യും ഫീസുണ്ടായിരിക്കും. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളില്‍നിന്ന് നിശ്ചിതമായി 1750 പേരെയാണ് തിരഞ്ഞെടുപ്പിനായി പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 23.

thozhil

Content Highlights: 350 Sailor vacancies in Indian Navy, Apply now