ന്യൂഡൽഹിയിലെ കേരള ഹൗസിൽ 35 ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്.

റിസപ്ഷൻ അസിസ്റ്റന്റ്- 3; യോഗ്യത: 10+2+3 രീതിയിൽ ലഭിച്ച ബിരുദം, എൻ.സി.വി.ടി. അംഗീകരിച്ച ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ്.

സ്റ്റെനോ ടൈപ്പിസ്റ്റ്/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ടു കൺട്രോളർ- 1; യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കെ.ജി.ടി.ഇ. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്, മലയാളം (ലോവർ), കെ.ജി.ടി.ഇ. ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ്, മലയാളം (ലോവർ), എൻ.സി.വി.ടി. അംഗീകരിച്ച കംപ്യൂട്ടർ വേർഡ് പ്രൊസസിങ്ങിലുള്ള സർട്ടിഫിക്കറ്റ്.

ഷൗഫെർ - 3; യോഗ്യത: എസ്.എസ്.എൽ.സി., ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, മെഡിക്കൽ ഫിറ്റ്നസ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം.

റൂം അറ്റൻഡന്റ്- 8; യോഗ്യത: എസ്.എസ്.എൽ.സി., എൻ.സി.വി.ടി. അംഗീകരിച്ച ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലോ ഹൗസ് കീപ്പിങ്ങിലോ ഉള്ള സർട്ടിഫിക്കറ്റ്.

ബെയറർ-6; യോഗ്യത: എസ്.എസ്.എൽ.സി., എൻ.സി.വി.ടി. അംഗീകരിച്ച കാറ്ററിങ് മാനേജ്മെന്റിലുള്ള സർട്ടിഫിക്കറ്റ്, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം.

കുക്ക്- 4; യോഗ്യത: എസ്.എസ്.എൽ.സി., എൻ.സി.വി.ടി. അംഗീകരിച്ച ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കുക്കറി/ഫുഡ് പ്രൊസസിങ് സർട്ടിഫിക്കറ്റ്. ശമ്പളം: 17000-37500 രൂപ.

കിച്ചൺ ഹെൽപ്പർ-3; യോഗ്യത: എട്ടാം ക്ലാസ്, നല്ല ആരോഗ്യം, ഹിന്ദിയിലും മലയാളത്തിലുമുള്ള പ്രാവീണ്യം.

സ്വീപ്പർ- 6; യോഗ്യത: എട്ടാം ക്ലാസ്, നല്ല ആരോഗ്യം.

ഗാർഡനർ- 1; യോഗ്യത: എട്ടാം ക്ലാസ്, നല്ല ആരോഗ്യം.

സ്വീപ്പർ, കിച്ചൺ ഹെൽപ്പർ, ഗാർഡനർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ബിരുദം നേടിയിരിക്കരുത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ന്യൂഡൽഹി എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായാണ് എൽ.ബി.എസ്. പരീക്ഷ നടത്തുക.

റിസപ്ഷൻ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഷൗഫെർ തസ്തികകളിലേക്കുള്ള പരീക്ഷ ഇംഗ്ലീഷിലായിരിക്കും. മറ്റുള്ളവയിലേക്കെല്ലാം മലയാളത്തിലാകും പരീക്ഷ. ആവശ്യമുള്ള തസ്തികകളിൽ പ്രായോഗിക പരീക്ഷകളുമുണ്ടാകും. വിശദവിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഈ വെബ്സൈറ്റ് വഴി അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 20.

Content Highlights: 35 vacancies in Kerala House apply till november 20