ന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 346 അപ്രന്റിസ് ഒഴിവ്. വെസ്റ്റേണ്‍ റീജണില്‍ ട്രേഡ്/ടെക്നീഷ്യന്‍ അപ്രന്റിസ് തസ്തികയിലാണ് അവസരം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് ചത്തീസ്ഡഢ്, ഗോവ, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനമായിരിക്കും. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. 

ഒഴിവുള്ള ട്രേഡുകള്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, അക്കൗണ്ട  ന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്. 

ഒഴിവുള്ള സംസ്ഥാനങ്ങള്‍: മഹാരാഷ്ട്ര-205, ഗുജറാത്ത്-96, ചത്തീസ്ഗഢ്-9, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി-4, ഗോവ-7, മധ്യപ്രദേശ്-25. 

യോഗ്യത: ടെക്നീഷ്യന്‍ അപ്രന്റിസ് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.  അക്കൗണ്ടന്റ് തസ്തികയില്‍ ബിരുദം. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റീട്ടെയ്ല്‍ സെയില്‍സ് അസോസിയേറ്റ് തസ്തികയില്‍ പ്ലസ് ടു സ്‌കില്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.

പ്രായം: 18-24 വയസ്. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാര്‍ച്ച് 7.

thozhil

Content Highlights: 346 apprenice vacancies in Indian Oil, apply now