ന്ത്യന്‍ നേവിയില്‍ സേയിലര്‍ (മ്യുസിഷ്യന്‍) തസ്തികയില്‍ 33 ഒഴിവ്. സേയിലര്‍സ് ഫോര്‍ മെട്രിക്ക് റിക്യുട്ട് (മ്യുസിഷ്യന്‍) 02/2021 ബാച്ചിലേക്കാണ് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി നല്‍കണം. 

യോഗ്യത: മെട്രിക്യുലേഷന്‍ പരീക്ഷ പാസായിരിക്കണം. സംഗീതമേഖലയില്‍ (ഓറല്‍, ഇന്‍സ്ട്രുമെന്റ്‌സ്) കഴിവുണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വിന്‍ഡ് ഇന്‍സ്ട്രുമെന്റില്‍ ഹിന്ദുസ്ഥാനി/കര്‍ണാട്ടിക്ക് ക്ലാസിക്കല്‍ മ്യുസിക്കില്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വേണം/ട്രിനിറ്റ് കോളേജ് ഓഫ് മ്യുസിക്ക്, ലണ്ടന്‍/റോയല്‍ സ്‌കുള്‍ ഓഫ് മ്യുസിക്ക് ലണ്ടന്‍ എന്നിവിടങ്ങളിലെ വെസ്റ്റേണ്‍ നോട്ടേഷന്‍/വിന്‍ഡ് ഇന്‍സ്ട്രുമെന്റിലെ വെസ്‌റ്റേണ്‍ മ്യുസിക്ക് സര്‍ട്ടിഫിക്കറ്റ്. മറ്റ് ഉദ്യോഗാര്‍ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റോ അവാര്‍ഡോ സമര്‍പ്പിച്ചാല്‍ മതിയാകും.

പ്രായം: 1996 ഒക്ടോബര്‍ ഒന്നിനും 2004 സെപ്റ്റംബര്‍ 30-നും ഇടയില്‍ ജനിച്ചവര്‍. രണ്ട ് തീയതികളും ഉള്‍പ്പെടെ.

അപേക്ഷിക്കേണ്ട  വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 6.

thozhil

Content Highlights: 33 musician vacancies in Indian Navy apply now