കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയില്‍ വിവിധ തസ്തികകളിലായി 318 ഒഴിവുകള്‍. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ (എ.എസ്.ഒ), അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികകളിലുള്‍പ്പെടെയാണ് ഒഴിവുകള്‍.

എംപ്ലോയ്‌മെന്റ് ന്യൂസ് നമ്പര്‍: 1/Estt(G-3)/2018(Cir)-245. വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റായ https://mha.gov.in-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24.

പ്രധാനതസ്തികളിലേക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത 

ഡെപ്യൂട്ടി ഡയറക്ടര്‍/ടെക്‌നിക്കല്‍: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള എന്‍ജിനീയറിങ് ബിരുദം (ബി.ഇ/ബി.ടെക്/ബി.എസ് സി). ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയിലേതെങ്കിലും ശാഖയിലാകണം എന്‍ജിനീയറിങ് ബിരുദം. മറ്റ് യോഗ്യതാ വിവരങ്ങള്‍ എംപ്ലോയ്‌മെന്റ് ന്യൂസില്‍ ലഭ്യമാണ്.

സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.

സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍: ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്, കൊമേഴ്‌സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം.

സെക്യൂരിറ്റി ഓഫീസര്‍ (ടെക്‌നിക്കല്‍): ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് ബിരുദം. അല്ലെങ്കില്‍ ഫിസിക്‌സിലോ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം.

ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍-II/ടെക്‌നിക്കല്‍: പ്ലസ് ടു. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. റേഡിയോ ടെക്‌നീഷ്യന്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലുള്ള രണ്ടുവര്‍ഷ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കോഴ്‌സ്.

Content Highlights: 318 vacancies at Intelligence Bureau, Ministry of Home Affairs