ൻ.എം.ഡി.സിയിൽ വിവിധ തസ്തികകകളിലായി 304 ഒഴിവ്. ഛത്തീസ്ഗണ്ഡിലെ കിരൺഡുൾ, ബച്ചേലി ഖനികളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ വിശദവിവരങ്ങൾക്കായി പട്ടിക കാണുക.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.

ഫീൽ അസിസ്റ്റന്റ്-65: മിഡിൽ പാസ്/ഐ.ടി.ഐ.

മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി)-148: വെൽഡിങ്ങ്/ഫിറ്റർ/മെഷീനിസ്റ്റ്/മോട്ടോർ മെക്കാനിക്ക്/ഡീസൽ മെക്കാനിക്ക്/ഓട്ടോ ഇലക്ട്രീഷ്യൻ ഐ.ടി.ഐ.

മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ ട്രെയിനി)-81: ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ.

ബ്ലാസ്റ്റർ ഗ്രേഡ് II (ട്രെയിനി)-1: മെട്രിക്കും ബ്ലാസ്റ്റർ/മൈനിങ്ങ് മേറ്റിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റും. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

എം.സി.ഒ. ഗ്രേഡ് III (ട്രെയിനി)-9: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. ഹെവി ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക. ഓൺലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. ഓഫ്ലൈനായി അപേക്ഷിക്കാൻ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് Post Box no.1383, Post Office, Humayun Nagar, Hydrabad, Telangana State, Pin: 500028 എന്ന വിലാസത്തിൽ അയക്കണം. ഓഫ്ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 15. അപേക്ഷ ഓൺലൈനിൽ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31.

Content Highlights: 304 vacancies in NMDC apply now