ത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പേറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 297 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. 291 തസ്തികകളിൽ ഡിപ്ലോമ/ഐ.ടി.ഐ.ക്കാർക്കാണ് അവസരം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.

അസിസ്റ്റന്റ് മാനേജർ/ഓപ്പറേഷൻസ്-6: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ തത്തുല്യം: 21-28 വയസ്സ്.

സ്റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഓപ്പറേറ്റർ-186: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം: 21-28 വയസ്സ്.

മെയിന്റനർ (ഇലക്ട്രിക്കൽ-52, എസ്.ആൻഡ്.ടി-24, സിവിൽ-24)100: ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്ക്/ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്: 21-28 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.lmrcl.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി; ഏപ്രിൽ 2.

Content Highlights: 297 job vacancy in UP Metro apply now