യുറേനിയം കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ 274 അപ്രന്റിസ് അവസരം. 2020-21 ബാച്ചിലേക്കാണ് അവസരം. ജാര്‍ഖണ്ഡിലെ ജാദുഗുഡയില്‍ 244 ഒഴിവും ആന്ധ്രാപ്രദേശിലെ കടപ്പയില്‍ 30 ഒഴിവുമാണുള്ളത്. പരസ്യവിജ്ഞാപന നമ്പര്‍: 03/2020. പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കാണ് അവസരം. നിലവില്‍ പരിശീലനത്തിലിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ജാര്‍ഖണ്ഡ്
ഒഴിവുകള്‍: ഫിറ്റര്‍-80, ഇലക്ട്രീഷ്യന്‍-80, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-40, ടര്‍ണര്‍/മെഷീനിസ്റ്റ്-15, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-10, മെക്ക്. ഡീസല്‍/മെക്ക്. മോട്ടോര്‍ വെഹിക്കിള്‍-10, കാര്‍പെന്റര്‍-5, പ്ലംബര്‍-4.
ആന്ധ്രാപ്രദേശ്
ഒഴിവുകള്‍: ഫിറ്റര്‍-8, ഇലക്ട്രീഷ്യന്‍-8, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-3, ടര്‍ണര്‍/മെഷീനിസ്റ്റ്-3, മെക്കാനിക്ക് ഡീസല്‍-4, കാര്‍പെന്റര്‍-2, പ്ലംബര്‍-2.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ മെട്രിക്/പത്താംക്ലാസ്. ബന്ധപ്പെട്ട ട്രേഡിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് യോഗ്യത.
പ്രായം: 18-25 വയസ്സ്. 20.11.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്ക് www.ucil.gov.in എന്ന വെബ്‌സൈറ്റ് കാണുക. ജാര്‍ഖണ്ഡിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 10. ആന്ധ്രാപ്രദേശിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 16.
Content Highlights: 274 apprentice vacancy in Uranium corporation apply now