സെയിലര്‍ തസ്തികയില്‍ വമ്പന്‍ റിക്രൂട്ട്മെന്റിനൊരുങ്ങുകയാണ് നാവികസേന. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് തസ്തികയിലെ 2200 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കുമാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് 

മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു/തത്തുല്യം. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത വേണം. പ്രായം: 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31-നും ഇടയില്‍ ജനിച്ചവരാകണം. 
ശമ്പളം: പരിശീലനകാലത്ത് 14,600 രൂപ സ്റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലനത്തിനുശേഷം 21700-69100 രൂപ. 

ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് 

ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷണലായി പഠിച്ചിരിക്കണം. നിര്‍ദിഷ്ട ശാരീരികയോഗ്യത വേണം. പ്രായം: 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം. 
ശമ്പളം: 21700-69100 രൂപ.
അവസാന തീയതി - ജൂലായ് 10.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.joinindiannavy.gov.in.

thozhil

Content Highlights: Sailor Vacancies in Indian Navy, Indian Navy Recruitment, Defence Jobs, Govt Jobs, Latest Job Vacancies