കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കാം. പരസ്യ നമ്പർ- 02/2021

ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ്- 116: ഡൽഹി സർക്കാരിന്റെ ഐ.ടി. വിഭാഗത്തിലാണ് ഒഴിവുകൾ.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ- 80: ഡൽഹി സർക്കാരിന്റെ ആഭ്യന്തര വകുപ്പിലാണ് ഒഴിവുകൾ.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് പ്രൊഫസർ സ്പെഷ്യലിസ്റ്റ് ഗ്രേഡ് III 45

ഒഴിവുകൾ: ഫോറൻസിക് മെഡിസിൻ- 6, പബ്ലിക് ഹെൽത്ത്- 5, സർജിക്കൽ ഓങ്കോളജി- 2, കമ്യൂണിറ്റി മെഡിസിൻ- 12, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ- 7, റേഡിയോ തെറാപ്പി- 7, യൂറോളജി- 6.
പ്രായപരിധി: 40 വയസ്സ്.

ജൂനിയർ ടെക്നിക്കൽ ഓഫീസർ- 6: ഷുഗർ ആൻഡ് വെജിറ്റബിൾ ഓയിൽസ് വിഭാഗത്തിലാണ് ഒഴിവുകൾ.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടർ (ഫിഷിങ് ഹാർബർ)- 1 :ഫിഷറീസ് വിഭാഗത്തിലാണ് ഒഴിവ്.
പ്രായപരിധി: 35 വയസ്സ്.

യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവയുടെ വിശദവിവരങ്ങൾ www.upsconline.nic.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം. അവസാന തീയതി: ഫെബ്രുവരി 11.

Content Highlights: 248 vacancies in UPSC apply till February 11