കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സി.യിൽ 230 ഒഴിവുണ്ട്. വിവിധ സ്റ്റേഷനുകളിലും പ്രോജക്ടുകളിലുമായാണ് നിയമനം.

അസിസ്റ്റന്റ് എൻജിനീയർ- 200:

യോഗ്യത: ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം, തെർമൽ/ ഗ്യാസ് പവർ പ്ലാന്റിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് കെമിസ്റ്റ്- 30:

യോഗ്യത: 60 ശതമാനം മാർക്കോടെ എം.എസ്സി. കെമിസ്ട്രി. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലോ അനാലിസിസിലോ ഒരുവർഷത്തെ പ്രവൃത്തിപരിചയം. പവർ പ്ലാന്റിലെ പരിചയം അഭിലഷണീയം.

പ്രായപരിധി: 30 വയസ്സ്.

ശമ്പളം: 30,000- 1,20,000 രൂപ.

വിശദവിവരങ്ങൾ www.ntpc.co.in എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 300 രൂപ. വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. അവസാന തീയതി: മാർച്ച് 10.

Content Highlights: 230 vacancies in NTPC apply till march 10