പൊതുമേഖലയിലുള്ള പ്രകൃതിവാതക കമ്പനിയായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ എൻജീനിയർ, ഓഫീസർ, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സീനിയർ എൻജിനീയർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് ഒരുവർഷത്തെയും മാനേജർ തസ്തികയിലേക്ക് നാലുവർഷത്തെയും ഓഫീസർ തസ്തികയിലേക്ക് മൂന്നുവർഷത്തെയും പരിചയമാണ് വേണ്ടത്. കുറഞ്ഞത് 60/ 65 ശതമാനം മാർക്ക് നേടിയിരിക്കണം.

ഒഴിവുകൾ

മാനേജർ: മാർക്കറ്റിങ് കമ്മോഡിറ്റി റിസ്ക് മാനേജ്മെന്റ്-4, മാർക്കറ്റിങ് ഇന്റർനാഷണൽ എൽ.എൻ.ജി.ആൻഡ് ഷിപ്പിങ്-6:
സീനിയർ എൻജിനീയർ: കെമിക്കൽ-7, മെക്കാനിക്കൽ-51, ഇലക്ട്രിക്കൽ-26, ഇൻസ്ട്രുമെന്റേഷൻ-3, സിവിൽ-15, ടെയിൽടെൽ ടി.സി./ ടി.എം-10, ബോയ്ലർ ഓപ്പറേഷൻ-5: എൻവയോൺമെന്റൽ എൻജിനീയറിങ്-5.

സീനിയർ ഓഫീസർ: ഇ.ആൻഡ്.പി.-3, ഫയർ ആൻഡ് സേഫ്റ്റി. -10, സി.ആൻഡ്.പി.-10, ബി.ഐ.എസ്.-9, മാർക്കറ്റിങ്-8, എച്ച്.ആർ.-18, കോർപ്പറേറ്റ് കമ്യൂണിക്കേഷൻ-2, ലോ-4, എഫ്.ആൻഡ്.എ.-5.

ഓഫീസർ: ലബോറട്ടറി-10, സെക്യൂരിറ്റി-5, ഒഫീഷ്യൽ ലാംഗ്വേജ്-4.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.gailonline.com. അവസാന തീയതി: ഓഗസ്റ്റ് 8.

Content Highlights: 220 Engineering/ Officer vacancies, apply now