ഹൈദരാബാദിലുള്ള നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 210 ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. എക്സിക്യുട്ടീവ്, നോണ്‍-എക്സിക്യുട്ടീവ് വിഭാഗത്തിലാണ് ഒഴിവ്. മൂന്നുവര്‍ഷത്തെ കരാര്‍നിയമനമായിരിക്കും. 

എക്സിക്യുട്ടീവ്-97

എനര്‍ജി മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഓപ്പറേഷന്‍-18, മെക്കാനിക്കല്‍ മെയിന്റനന്‍സ്-9, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്-7, ഗ്യാസ് സേഫ്റ്റി-3, ഫ്യുവല്‍ ഇക്കണോമി-2)39

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം. ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റിലെ എനര്‍ജി മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം. 

സേഫ്റ്റി (എക്സിക്യുട്ടീവ് I-18, എക്സിക്യുട്ടീവ് III-3)21

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിപ്ലോമ/ ബിരുദവും. 

മെറ്റീരിയല്‍ മാനേജ്മെന്റ് (എക്സിക്യുട്ടീവ് I-13, എക്സിക്യുട്ടീവ് III-3)16

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം. സ്റ്റീല്‍ പ്ലാന്റിലെ മെറ്റീരിയല്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

കോണ്‍ട്രാക്ട്സ് മാനേജ്മെന്റ് (എക്സിക്യുട്ടീവ് I-7, എക്സ്‌ക്യുട്ടീവ് III-4)11

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം. സ്റ്റീല്‍ പ്ലാന്റിലെ കോണ്‍ട്രാക്സ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

സെന്‍ട്രലൈസ്ഡ് മെയിന്റനന്‍സ് മാനേജ്മെന്റ് (മെക്കാനിക്കല്‍-4)4

യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

കംപ്രസ്ഡ് എയര്‍ സ്റ്റേഷന്‍ (മെക്കാനിക്കല്‍-1, ഇലക്ട്രിക്കല്‍-1)2

യോഗ്യത: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

ക്രെയിന്‍ എന്‍ജിനീയറിങ് (മെക്കാനിക്കല്‍-4)4

യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ ബി.ടെക്. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

സൂപ്പര്‍വൈസറി ആന്‍ഡ് നോണ്‍ എക്സിക്യുട്ടീവ്-113

എനര്‍ജി മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഓപ്പറേഷന്‍-29, മെക്കാനിക്കല്‍ മെയിന്റനന്‍സ്-26, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്-13, ഗ്യാസ് സേഫ്റ്റി-13, ഫ്യുവല്‍ ഇക്കണോമി-4)87

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. എനര്‍ജി മാനേജ്മെന്റില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

ഹോട്ട് സ്ട്രിപ് മില്‍ (സൂപ്പര്‍വൈസര്‍ കം ചാര്‍ജ്മാന്‍-2, സീനിയര്‍ ടി.സി.ഒ.-2, ടി.സി.ഒ.-2)6

യോഗ്യത: സൂപ്പര്‍വൈസര്‍ കം ചാര്‍ജ്മാന്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തിലെ ഡിപ്ലോമയാണ് യോഗ്യത. മറ്റ് രണ്ട് തസ്തികയിലും ഏതെങ്കിലും ട്രേഡിലെ ഐ.ടി.ഐ.യാണ് യോഗ്യത. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

സെന്‍ട്രല്‍ മെയിന്റനന്‍സ് മെക്കാനിക്കല്‍ (മെക്കാനിക്കല്‍-5)5

യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

കംപ്രസ്ഡ് എയര്‍ സ്റ്റേഷന്‍ (ഇലക്ട്രിക്കല്‍-2, മെക്കാനിക്കല്‍-6)8

യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. മെക്കാനിക്കല്‍ തസ്തികയില്‍ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ.യാണ് യോഗ്യത. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

ക്രെയിന്‍ എന്‍ജിനീയറിങ് (മെക്കാനിക്കല്‍-7)7

യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ. നാല് ഒഴിവിലേക്ക് ഫിറ്റര്‍ ട്രേഡിലെ ഐ.ടി.ഐ. പരിഗണിക്കും. 

പ്രായപരിധി: 65 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക.  അവസാന തീയതി: ഏപ്രില്‍ 15.

thozhil

Content Highlights: 210 job vacancies at NMDC, apply till april 15