രാജസ്ഥാനിലെ രാവത്ഭാടയിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പ്ലാന്റില്‍ 206 ഒഴിവുകളുണ്ട്.
സ്‌റ്റൈപ്പന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് - 176
ഒഴിവുകള്‍: കാറ്റഗറി a: മെക്കാനിക്കല്‍ എന്‍ജിനീയറിങ് - 65, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് - 24, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് - 7, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് - 22.
കാറ്റഗറി b: ബി.എസ്സി. കെമിസ്ട്രി - 15, ബി.എസ്സി. ഫിസിക്‌സ് - 15.
കാറ്റഗറി c: സേഫ്റ്റി സൂപ്പര്‍വൈസര്‍ -4, സിവില്‍ - 3.
കാറ്റഗറി d: സിവില്‍ - 14, മെക്കാനിക്കല്‍ - 3, ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് - 1.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷത്തെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ബി.എസസി. ഫിസിക്‌സ്/കെമിസ്ട്രി. ശാസ്ത്രബിരുദക്കാര്‍ക്ക് കുറഞ്ഞത് 160 സെന്റിമീറ്റര്‍ നീളവും 45.5 കിലോഗ്രാം ഭാരവും വേണം. സേഫ്റ്റി സൂപ്പര്‍വൈസര്‍, സിവില്‍ സയന്റിഫിക് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.
അസിസ്റ്റന്റ് ഗ്രേഡ് I (എച്ച്.ആര്‍.) - 1, യോഗ്യത: സയന്‍സ്/കൊമേഴ്‌സ്/ആര്‍ട്‌സ് ബിരുദം, നിശ്ചിത ടൈപ്പിങ് വേഗം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരിജ്ഞാനം.
അസിസ്റ്റന്റ് ഗ്രേഡ് I (എഫ് ആന്‍ഡ് എ) - 4, യോഗ്യത: 50 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സ് ബിരുദം.
അസിസ്റ്റന്റ് ഗ്രേഡ് I (സി ആന്‍ഡ് എം.എം.) - 5, യോഗ്യത: 50 ശതമാനം മാര്‍ക്കോടെ സയന്‍സ്/കൊമേഴ്‌സ് ബിരുദം.
സ്റ്റെനോ ഗ്രേഡ് I - 6, യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം, നിശ്ചിത ടൈപ്പിങ് വേഗം.
സബ് ഓഫീസര്‍ - 1 , യോഗ്യത: 50 ശതമാനം മാര്‍ക്കോടെ കെമിസ്ട്രി വിഷയമായുള്ള പ്ലസ് ടു/പ്രീഡിഗ്രി, സബ് ഓഫീസേഴ്‌സ് കോഴ്‌സ്, 12 വര്‍ഷത്തെ പ്രവൃത്തിപരിചയം, ഹെവി വെഹിക്കിള്‍ ലൈസന്‍സ്. നിശ്ചിത ശാരീരികയോഗ്യത വേണം.
ലീഡിങ് ഫയര്‍മാന്‍ - 3, യോഗ്യത: 50 ശതമാനം മാര്‍ക്കോടെ കെമിസ്ട്രി വിഷയമായുള്ള പ്ലസ് ടു/പ്രീഡിഗ്രി, സ്റ്റേറ്റ് ഫയര്‍ ട്രെയിനിങ് സെന്ററിലെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, ഹെവി വെഹിക്കിള്‍ ലൈസന്‍സ്. നിശ്ചിത ശാരീരികയോഗ്യത വേണം.
ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ കം ഫയര്‍മാന്‍ - 10, യോഗ്യത: 50 ശതമാനം മാര്‍ക്കോടെ കെമിസ്ട്രി വിഷയമായുള്ള പ്ലസ് ടു/പ്രീഡിഗ്രി, സ്റ്റേറ്റ് ഫയര്‍ ട്രെയിനിങ് സെന്ററിലെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറായി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ഹെവി വെഹിക്കിള്‍ ലൈസന്‍സ്. നിശ്ചിത ശാരീരികയോഗ്യത വേണം.
വിശദവിവരങ്ങള്‍ www.npcilcareers.co.in എന്ന വെബ്‌സൈറ്റിലുണ്ട്. അവസാന തീയതി: നവംബര്‍ 24.
Content Highlights: 206 vacancies in NPCIL apply till november 24