കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഹെവി എന്‍ജിനീയറിങ് കോര്‍പ്പറേഷനില്‍ (എച്ച്.ഇ.സി.) ട്രെയിനിയാവാന്‍ അവസരം. ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള എച്ച്.ഇ.സി.-ന്റെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് 2021-22, 2022-23 വര്‍ഷങ്ങളിലെ ക്രാഫ്റ്റ്സ്മാന്‍ഷിപ്പ് ട്രെയിനിങ് സ്‌കീമിലേക്കാണ് (സി.ടി.എസ്.) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലായി 206 ഒഴിവുണ്ട്.

 ഒഴിവുകള്‍: ഇലക്ട്രീഷ്യന്‍-20, ഫിറ്റര്‍-40, മെഷിനിസ്റ്റ്-16, വെല്‍ഡര്‍-40, കംപ്യൂട്ടര്‍ ഓപ്പറേറ്റഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍സ് (കോപ്പാ)-48, സീവിങ് ടെക്നോളജി (ടെയ്ലറിങ്)-42.

യോഗ്യത: ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെഷിനിസ്റ്റ്, കോപ്പാ ട്രേഡുകളിലേക്ക്  പത്താംക്ലാസ് വിജയം/തത്തുല്യവും വെല്‍ഡര്‍, സീവിങ് ടെക്നോളജി എന്നീ ട്രേഡുകളില്‍ എട്ടാംക്ലാസ് വിജയവുമാണ് യോഗ്യത. 

വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും www.hecltd.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

thozhil

Content Highlights: 206 Trainee vacancies in Heavy Engineering Corporation