കേരളത്തിലെ എക്‌സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇ.സി.എച്ച്.എസ്.) പോളി ക്ലിനിക്കുകളില്‍ 62 ഒഴിവുകളുണ്ട്. താത്കാലിക നിയമനങ്ങളാണ്. തിരുവനന്തപുരം, കൊച്ചി എന്നീ റീജണല്‍ സെന്ററുകള്‍ക്ക് കീഴിലുള്ള വിവിധ പോളി ക്ലിനിക്കുകളിലായാണ് ഒഴിവുകള്‍. വിമുക്തഭടന്മാര്‍ക്ക് പ്രത്യേക സംവരണമുണ്ട്.

ഒഴിവുകള്‍: ഓഫീസര്‍ ഇന്‍ ചാര്‍ജ്- 10, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്- 9, ഗൈനക്കോളജിസ്റ്റ്- 4, മെഡിക്കല്‍ ഓഫീസര്‍- 39, ഡെന്റല്‍ ഓഫീസര്‍- 10, ഡെന്റല്‍ ഹൈജീനിസ്റ്റ്- 11, ലാബ് ടെക്‌നീഷ്യന്‍- 11, ഫിസിയോതെറാപ്പിസ്റ്റ്- 4, ഫാര്‍മസിസ്റ്റ്- 19, റേഡിയോഗ്രാഫര്‍- 4, നഴ്‌സിങ് അസിസ്റ്റന്റ്- 21, ഡ്രൈവര്‍- 4, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍- 5, ക്ലാര്‍ക്ക്- 17, വനിതാ അറ്റന്‍ഡന്റ്- 7, ചൗക്കിദാര്‍- 4, സഫായ്വാല- 14, ലാബോറട്ടറി അസിസ്റ്റന്റ്- 10, പ്യൂണ്‍- 1, ഐ.ടി. നെറ്റ് വര്‍ക്ക് ടെക്‌നീഷ്യന്‍- 1.

വിശദവിവരങ്ങളും അപേക്ഷാഫോമും echs.gov.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷയും ഫോട്ടോ ഒട്ടിച്ച ബയോഡേറ്റയും ആവശ്യമായ രേഖകളും അയയ്ക്കണം. കൊച്ചി കേന്ദ്രത്തിന് കീഴിലുള്ള ക്ലിനിക്കുകളിലേക്കുള്ള അപേക്ഷ സ്റ്റേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കൊച്ചി (ആര്‍മി), നേവല്‍ ബേസ് (പി.ഒ.), കൊച്ചി- 682004 എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി: ജനുവരി 28.

തിരുവനന്തപുരം കേന്ദ്രത്തിന് കീഴിലുള്ള ക്ലിനിക്കുകളിലേക്കുള്ള അപേക്ഷ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ഇ.സി.എച്ച്.എസ്.), പാങ്ങോട്, തിരുമല (പി.ഒ.), തിരുവനന്തപുരം- 695006 എന്ന വിലാസത്തില്‍ അയയ്ക്കണം.  അവസാന തീയതി: ജനുവരി 30.

Content Highlights: 205 vacancies in ECHS, apply now, Ex-service men