നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ (എന്‍.ടി.പി.സി.) എന്‍ജിനീയറാവാന്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 203 ഒഴിവുണ്ട്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലാണ് ഒഴിവ്. തെര്‍മല്‍ പവര്‍ പ്ലാന്റുകളിലെ ഇ-2 ഗ്രേഡിലായിരിക്കും നിയമനം. 

ബധിരര്‍, കേള്‍വിപ്രശ്‌നമുള്ളവര്‍, ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി (ഒ.എ., ഒ.എല്‍.) എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. 

യോഗ്യത: അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍നിന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി) നേടിയ ഫുള്‍ടൈം എന്‍ജിനീയറിങ് ബിരുദം. ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്/ കമ്മിഷനിങ്/ഇറക്ഷന്‍ (പവര്‍ പ്ലാന്റ് എക്യുപ്മെന്റ് ആന്‍ഡ് ഓക്‌സിലറീസ്) രംഗത്ത് എക്‌സിക്യുട്ടീവ്/സൂപ്പര്‍വൈസറി കേഡറില്‍ മൂന്നുവര്‍ഷത്തെ പരിചയവും. എസ്.സി., എസ്.ടി. വിഭാഗക്കാക്ക് രണ്ടുവര്‍ഷത്തെ പരിചയം മതി. 

ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ അര്‍ഹമായ ബിരുദവിഷയങ്ങള്‍ 
 
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ പവര്‍ സിസ്റ്റംസ് ആന്‍ഡ് ഹൈ വോള്‍ട്ടേജ്/പവര്‍ ഇലക്ട്രോണിക്‌സ്/ പവര്‍ എന്‍ജിനീയറിങ് 
മെക്കാനിക്കല്‍ എന്‍ജിനീയറിങ്: മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്/ പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്/ തെര്‍മല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/പവര്‍ എന്‍ജിനീയറിങ്.
ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്: ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് പവര്‍/പവര്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രേിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് 
ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്: ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍. 

പ്രായം: 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി., എസ്.ടി. ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. 

ശമ്പളം: 50,000-60,000 രൂപ. 

അപേക്ഷാഫീസ്: 300 രൂപ. (എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല). എസ്.ബി.ഐ. ബ്രാഞ്ചുകള്‍ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്. 

അപേക്ഷ: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.ntpccareers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 26.

thozhil

Content Highlights: 203 Vacancies for Engineers in NTPC; Apply by 26 August