സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ വിമുക്തഭടന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിവിധ തസ്തികകളിലായി 2000 ഒഴിവുകളാണുള്ളത്. എസ്.ഐ. (എക്‌സിക്യുട്ടീവ്), എ.എസ്.ഐ. (എക്‌സിക്യുട്ടീവ്), ഹെഡ് കോണ്‍സ്റ്റബിള്‍/ജനറല്‍ ഡ്യൂട്ടി, കോണ്‍സ്റ്റബിള്‍/ജനറല്‍ ഡ്യൂട്ടി എന്നീ തസ്തികകളിലാണ് നിയമനം. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാകും നിയമനം. പിന്നീട് രണ്ടുവര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിനല്‍കിയേക്കാം.

വിവിധ സെക്ടറുകളിലെ 13 സി.ഐ.എസ്.എഫ്. യൂണിറ്റുകളിലായാണ് നിയമിക്കുക. സൗത്ത് സെക്ടറില്‍ തമിഴ്‌നാട്ടിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനും കര്‍ണാടകയിലെ റെയ്ച്ചൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനുമാണുള്ളത്.

പ്രായപരിധി: 50 വയസ്സ്. 

എസ്.ഐ., എ.എസ്.ഐ. തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 170 സെന്റിമീറ്റര്‍ ഉയരവും 80 സെന്റിമീറ്റര്‍ നെഞ്ചളവും വേണം. എസ്.ടി. വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉയരം 162.5 സെന്റിമീറ്ററും നെഞ്ചളവ് 77 സെന്റിമീറ്ററും മതി. എല്ലാ വിഭാഗക്കാര്‍ക്കും നെഞ്ച് വികസിക്കുമ്പോള്‍ അഞ്ച് സെന്റിമീറ്റര്‍ അധികമായി വേണം.

സൗത്ത് സെക്ടറിലെ യൂണിറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ചെന്നൈയിലെ സി.ഐ.എസ്.എഫ്. സൗത്ത് സെക്ടര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലുള്ള ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ igss@cisf.gov.in എന്ന ഇ-മെയിലിലേക്കാണ് അപേക്ഷ അയയ്‌ക്കേണ്ടത്. രേഖകള്‍, ശാരീരികക്ഷമത, ആരോഗ്യസ്ഥിതി എന്നിവയുടെ പരിശോധനയ്ക്കുശേഷമാകും നിയമനം.

അവസാന തീയതി: മാര്‍ച്ച് 15.

thozhil

Content Highlights: 2000 vacancies for Ex-servicemen in CISF apply now